ചുറ്റും നിറഞ്ഞ കാട്. കുറ്റിച്ചെടികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെ നിറഞ്ഞ വനഭൂമി. അതിനിടയിലൂടെ ആരെയും ഗൗനിക്കാതെ ശാന്തമായ ഒഴുകി വരുന്ന ഒരു വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയാണെത്തുന്നതെങ്കിലും അതിന്റെ വന്യതയൊന്നും മങ്കയം വെള്ളച്ചാട്ടത്തിനില്ല. കാണാനെത്തുന്നവര്‍ക്ക് മുന്നിലൂടെ അലസമായി ഒഴുകുന്ന മങ്കയം വെള്ളച്ചാട്ടം കാടിന്റെ വരദാനമാണ് എന്നു പറയാം. ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെവരുന്ന നദിയാണ് ചിറ്റാര്‍. ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം ഒഴുകുന്നത്.
മനുഷ്യന്റെ കൃത്രിമത്വങ്ങള്‍ ഇതുവരെയും മങ്കയത്തെ തൊട്ടു തീണ്ടിയിട്ടില്ല. അതിനാല്‍ പ്രകൃതിയെ പ്രകൃതിയായി തന്നെ കണ്ട് അനുഭവിച്ച് പോരാന്‍ ഇവിടെയെത്തുന്നവര്‍ക്ക് സാധിക്കും. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനസംരക്ഷണ സമിതിയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഈ വെള്ളച്ചാട്ടം ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്. വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍. മങ്കയം വെള്ളച്ചാട്ടത്തിനു തൊട്ടടുത്തായി കുരിശ്ശടി, കാളക്കയം എന്നീ വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ
മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.
മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.
പോവുകയാണേൽ സൂര്യൻ ഉദിക്കും മുമ്പേ മല കയറണം മല കയറി ചെന്നാൽ മഞ്ഞുമൂടിയ മലനിരകള് കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടും എന്ന് തന്നെ പറയാം, പ്രകൃതി വിരുന്ന് ഒരുക്കിയ മനോഹാരിത അത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലുമപ്പുറമാണ്