കണ്ണൂർ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റർ കിഴക്കായി മട്ടന്നൂരിന് അടുത്താണ് പഴശ്ശി അണക്കെട്ട് സ്ഥിതിചെയ്യുന്നത്.ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജല സേചന പദ്ധതി എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്.കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്.
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.