പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്. ഗവണ്മെന്റ് റിസേർവ്ഡ് ഫോറെസ്റ് ആയ ഇവിടേക്ക് സഞ്ചാരികളുടെ തള്ളിക്കയറ്റം ഇല്ലാത്തതുകൊണ്ട് തന്നെ കാടും കാട്ടാറും അതുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇന്നും.
പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.
ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം