ദേവികുളം എന്ന പദം ഉണ്ടായത് രാമായണത്തിലെ ദേവിയായ സീത ദേവിയുടെ പേരിൽ നിന്നാണ്. [1] സീതദേവി ഒരിക്കൽ ഇവിടെ ഉള്ള കുളത്തിൽ കുളിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ സീത ദേവി തടാകം എന്നറിയപ്പെടുന്ന മനോഹരമായ ഒരു തടാകമായിരുന്നു അത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില് സ്റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില് നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില് സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത. സമുദ്രനിരപ്പില് നിന്നും 1800 മീറ്റര് ഉയരത്തില് സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മൂന്നാറില് നി്ന്നും 7 കിലോമീര് ദൂരമേയുള്ളു. ട്രിക്കിങില് താല്പര്യമുള്ളവര്ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില് പരീക്ഷണങ്ങള് നടത്തുവാനും താല്പര്യമുള്ളവര്ക്കും പറ്റിയ കേന്ദ്രമാണിത്. ജൈവവൈവിധ്യമാണ് ദേവികുളത്തെ മറ്റൊരു പ്രത്യേകത. ചുവന്ന അരക്കുമരങ്ങള് ദേവികുളത്തെ പ്രത്യേകതയാണ്.
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്ക്ക് ഹരം പകരും
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.
കടല്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന് പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്ഷിക്കുന്ന ഒരു പ്രധാന കാര്യം
നായക് വംശജര് തന്നെ നിര്മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന് ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്ഷിക്കുന്നു
നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്