കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഇരിങ്ങോൾ കാവ് (Iringole Kavu). കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതിഹ്യം.
എറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ- മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു.
യാഥാര്‍ഥ്യമായാലും കഥയായാലും ഐതിഹ്യമായാലും വിശ്വാസമായാലും മരം ഒരു വരമാണെന്ന് തിരിച്ചറിഞ്ഞ ഒരു നാടിന്റെ നന്‍മ ഈ കാവ് സംരക്ഷണത്തിന് പിന്നിലുണ്ടെന്നു തീര്‍ച്ച. ഏകദേശം 50 ഏക്കര്‍ വനത്തിനു നടുവിലാണ് ക്ഷേത്രം. തമ്പകം, വെള്ളപ്പൈന്‍, തേക്ക്, ആഞ്ഞിലി, തുടങ്ങിയ വന്‍മരങ്ങളും തിപ്പലി, കാട്ടുകുരുമുളക്, പാതാരി, തുടങ്ങിയ ഔഷധസസ്യങ്ങളും തത്ത, കുയില്‍, പരുന്ത്, കാലന്‍കോഴി, പുള്ള്, നത്ത്, തുടങ്ങിയ 44 ഓളം ഇനം പക്ഷികളും വിവിധ ഇനം ചെറുജന്തുക്കളും അടങ്ങിയതാണീ വനത്തിന്റെ ജൈവവൈവിധ്യം. 49 ഇനം മരങ്ങള്‍, 19 ഇനം ചിലന്തികള്‍, നാലിനം ഉഭയജീവികള്‍, ഏഴിനം ഉരഗങ്ങള്‍, 42 തരം പ്രാണികള്‍, അഞ്ചുതരം സസ്തനികള്‍ എന്നിങ്ങനെയാണ് കാവിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിച്ചവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളില്‍പെട്ടവയാണ് പലതും. വേരുകളുടെ വലതീര്‍ക്കുന്ന ജലസംഭരണിയാണ് കാവിനെ എന്നും ഹരിതാഭമായി നിര്‍ത്തുന്നത്. ചിലയിടത്ത് ചെറിയ ചതുപ്പുകള്‍പോലുള്ള ജലസംഭരണി കാണാം. തീര്‍ഥക്കുളത്തിലും ഏതു കടുത്ത വേനലിലും വെള്ളമുണ്ടാവും. ജാതിമതഭേദമന്യേ ഏതു വിശ്വാസിക്കും ശുദ്ധിയോടെ അമ്പലത്തില്‍ വരാം എന്നതാണ് മറ്റൊരു പ്രത്യേകത.
കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു