ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം. പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്. 1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ
മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും