കേരളത്തിലെ വയനാട് ജില്ലയിലെ ലക്കിടിയിൽ ആണ് ചങ്ങലമരം. ചങ്ങല ചുറ്റിയ ഈ വലിയ മരത്തിന് സ്ഥലത്തെ ഐതിഹ്യങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. കൽപറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചങ്ങലമരത്തിലേക്കുള്ള ദൂരം.
ഐതിഹ്യമനുസരിച്ച് കരിന്തണ്ടൻ എന്ന ആദിവാസി യുവാവാണ് ഒരു ബ്രിട്ടീഷ് എഞ്ജിനിയറിന് ദുർഘടമായ മലനിരകളിലൂടെ വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ജിനിയർ തന്റെ വഴികാട്ടിയായ ഈ ആദിവാസി യുവാവിനെ കൊന്നുകളഞ്ഞു. ഗതികിട്ടാതെ ആദിവാസിയുവാവിന്റെ ആത്മാവ് ഈ വഴി പോകുന്ന യാത്രക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു മന്ത്രവാദി പിന്നീട് കരിന്തണ്ടന്റെ ആത്മാവിനെ ഈ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം. ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.
ട്രെക്കിംഗിനും പിക്‌നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
കേരളത്തിന്റെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടല്തീരങ്ങളിലൊന്നാണ് നിരവധി യാത്രികരുടെ പ്രിയകേന്ദ്രമായ ചാവക്കാട് ബീച്ച്.കാറ്റാടി കാടുകളും നെടുനീളനന് തെങ്ങിന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള് കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും