വെള്ളിനൂലുകൾ പോലെ മനോഹരമായ ചെറിയൊരു വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം
കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലത്തിനും- അടിമാലിക്കും ഇടയിലായി വാളറ (ഇടുക്കി ജില്ല) എന്ന സ്ഥലത്തിനടുത്താണ് ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ ഒരു ഇടത്താവളമെന്ന നിലക്ക് ഇവിടെ ആസ്വദിക്കാം . തട്ടുതട്ടുകളായ മലക്കു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് കാഴ്ചക്ക് വളരെ മനോഹരമാണ് .7 തട്ടുകളിലായാണ് വെള്ളം ഒഴുകിവരുന്നത് . നന്നായി കുളിക്കാനും ഉല്ലസിക്കാനും പാകത്തിൽ പാറക്കൂട്ടങ്ങൾ ഒരുക്കിയ ചെറിയ ഷെൽട്ടറുകൾ കാണാം .ഒന്നു വഴുതിയാൽ താഴേക്ക് താഴേക്ക് പതിക്കും. എന്നാലും സുരക്ഷിതത്വമുള്ളതാണിവിടെ
ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
ഇടുക്കിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടം പിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ.നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ് വരയുടെ ദ്യശ്യഭംഗിയും ചേർന്നുള്ള പ്രകൃതി വിസ്മയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്
കേരളത്തിന്റെ വൃന്ദാവനമെന്നു അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ പ്രശസ്തമായ വൃന്ദാവന ഉദ്യാനത്തെ അനുസ്മരിപ്പിക്കുന്നു. ജലധാരകളും വൈദ്യുതാലങ്കാരങ്ങളും ചേർന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്ണാഭമാക്കുന്നു
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം