കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു.
മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു
ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും
അല്പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്പര്ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല് മതിയാവും