അമ്പുകുത്തി മല ( വയനാട് ) ഐതീഹ്യ പെരുമയിൽ രാമ ബാണമേറ്റ് മരിച്ച രാഷസി. സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങളും കണ്ടേക്കും കിടക്കുന്ന ഒരു സ്ത്രീ രൂപം. പ്രസിദ്ധമായ ഇടക്കൽ ഗുഹ ഈ മലയുടെ ഒരു ചരിവിലാണ് അമ്പുകുത്തി എന്ന സ്ഥലത്ത് നിന്നും കുറച്ച് മാറി മലവയൽ എന്ന സ്ഥലത്ത് എത്തുമ്പോള്‍ ഈ രൂപം ദൃശ്യമാവാൻ തുടങ്ങും.
നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്.
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .
ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് പൂയംകുട്ടി.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .