കണ്ണമംഗലം പഞ്ചായത്തിലെ ഒരു പ്രദേശമാണു് ചെരുപ്പടി മല. കരിങ്കൽ ക്വാറികളായി ഉപയോഗിക്കുന്ന ഈ പ്രദേശം വലിയ വലിയ കുന്നുകളും കുഴികളുമയി മാറിയിരിക്കുന്നു. പ്രകൃതി മനോഹരമായ ഒരു സ്ഥലം. ജില്ലയുടെ പകുതി ഭാഗവും ഇവിടെ നിന്നും കാണാം. കരിപ്പൂർ വിമാനത്താവളത്തിന്റെ മനോഹര കാഴ്ച ഇവിടെ നിന്നും കാണാനാവും.
വലിയ കരിങ്കൽ കുഴികളിൽ വെള്ളം നിറയുമ്പോൾ കുളിക്കാൻ വരുന്നവരും ധാരാളം. ഇവിടത്തെ ജലം കട്ടി കൂടിയതും നല്ല തണുപ്പുള്ളതുമാണു്. ഏറെ അപകടം നിറഞ്ഞ ഭാഗമാണു്. ഇവിടെ നിന്നും അല്‍പ്പം കൂടി ഉള്ളോട്ട് പോയിക്കെഴിഞ്ഞാല് മിനി ഊട്ടി എന്നറിയപ്പെടുന്ന ഒരു പ്രദേശവുമുണ്ട്.
സഞ്ചാരികള്‍ക്ക് കാഴ്ചയുടെ ദൃശ്യ വിസ്മയമൊരുക്കുന്ന ചെരുപ്പടി മല സമുദ്ര നിരപ്പില്‍ നിന്ന് 1300 അടി ഉയരത്തിലുള്ളതാണ് മനോഹാരിതയുടെ ദൃശ്യകുളിരാണ് ഇവിടം നമുക്ക് പകരുന്നത്. ഹരിത‘ഭംഗി നിറഞ്ഞൊഴുകുന്ന ഈ പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിന്ന്.
ശിശിര കാലങ്ങളില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്. സായാഹ്നങ്ങളിലെ നേരിയ കുളിരും ഇളം കാറ്റും സഞ്ചാരികളുടെ മനം നിറക്കുന്നതാണ്. കരിപ്പൂര്‍ വിമാനത്താവളവും ഇവിടെ വിമാനമറിങ്ങുന്നതും പറന്നുയരുന്നതുമെല്ലാം നേരിട്ട് കാണാനുമാകും. .
പാലക്കയം തട്ട് പോകുന്നവർക് എളുപ്പം സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം .
തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.