ഒരു മനോഹരമായ പക്ഷി നിരീക്ഷണ കേന്ദ്രമാണ് കേരളത്തിലെ വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് കന്യാവനങ്ങൾക്കു നടുവിലുള്ള തിരുനെല്ലിയിലെ ബ്രഹ്മഗിരികളിലാണ് ഇത് കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലാണ്.
ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം. താഴെ ഭാഗത്ത് വവ്വാലുകൾ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന മനോഹരമായ കാഴ്ച കാണാൻ സാധിക്കും. ദേശാടന പക്ഷികൾ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും ഉണ്ട് തിരുനെല്ലിക്ക് 7 കിലോമീറ്റർ കിഴക്കായിട്ടാണ് പക്ഷിപാതാളം
ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.
പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്
വീഴുമല (അഥവാ വീണമല) പാലക്കാട് ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്.
മനംകുളിര്പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു