പ്രിഡിഗ്രി പഠനം കഴിഞ്ഞു എന്നെ തേച്ചിട്ടുപോയ തൊടുപുഴയിലുള്ള ലവടെ നാടായ വണ്ണപ്പുറത്തിന് സമീപമുള്ള ഹിൽ സ്റ്റേഷനാണ് കോട്ടപ്പാറ..
അവധിക്കു ചെന്നപ്പോൾ കോട്ടപ്പാറയും തൊട്ടടുത്തുള്ള തൊമ്മൻ കുത്തും കാണാൻ പോകണമെന്ന് ഭാര്യയും മക്കളും പറഞ്ഞപ്പോൾ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..തേപ്പ് കാരിയുടെ നാട്ടിൽ ടൂർ പോകാൻ കൂട്ടിനു ഭാര്യയും മക്കളും. ബെസ്റ്റ് കോമ്പിനേഷൻ..
രാവിലെ നാലിന് അലാറം വച്ചെണ്ണീറ്റ് കട്ടൻ അടുപ്പത്തിട്ട് ഭാര്യയേയും മക്കളേം വിളിച്ചുണർത്തി.കോളേജിലെ റബർതോട്ടത്തിൽ വച്ച് പണ്ട് ലവൾക്കു ഡയറി മിൽക്ക് മുറിച്ചു ചെറു കഷണങ്ങളായി കൊടുത്തത് ഓര്ത്തപ്പോഴുണ്ടായ കുറ്റബോധം കൊണ്ടാവാം രാവിലത്തെ കട്ടൻ കാപ്പി ഞാൻ തന്നെ തിളപ്പിച്ചു ഭാര്യക്ക് കൊടുക്കാമെന്നു വിചാരിച്ചത്.(മനസാക്ഷികുത്ത്)
അങ്ങനെ രാവിലെ നാലരക്ക് രാമപുരത്തുനിന്നും ഞങ്ങൾ തൊടുപുഴ വഴി വണ്ണപ്പുറത്തു ചെന്നു. അവിടെ നിന്നും മുള്ളരിങ്ങാട് വഴി അഞ്ചു കിലോമീറ്ററിനപ്പുറം കവലയിലുള്ള പെട്രോൾ പമ്പിൽ എത്തിയപ്പോൾ റോഡിൽ വെട്ടംവീണുതുടങ്ങി.ആറുമണിക്ക് പാറയുടെ മുകളിൽ എത്തിയെങ്കിലേ സൂര്യൻ ഉദിക്കുന്നത് കാണുവാൻ കഴിയൂ.. പെട്രോൾ പമ്പിൽ കയറി വഴി ചോദിച്ചപ്പോൾ പമ്പിന് സൈഡിലൂടെയുള്ള ഇടവഴിയെ മൂന്നു കിലോമീറ്റർ പോകണമെന്നറിഞ്ഞു.വീതി അല്പം കുറവെങ്കിലും ഒരു കിലോമീറ്റർ നിരപ്പായ റോഡ് കഴിഞ്ഞു കയറ്റം തുടങ്ങി.ഓരോ വളവും ചുറ്റി മലകയറുമ്പോൾ ചെവിയിലൂടെ എന്തോ ഇറങ്ങി ഓടന്നതുപോലെ തോന്നി.
രണ്ടു കിലോമീറ്റർ കുന്നു കയറി മുകളിലെത്തുമ്പോൾ രണ്ട് മൂന്നു തട്ടുകടകളുമായി ചേച്ചിമാർ കട്ടൻകാപ്പി വിൽക്കുന്നതുകണ്ടു. വണ്ടി സൈഡിൽ പാർക്ക് ചെയ്തു തട്ടുകടയുടെ ഓരത്തിലൂടെ നൂറ് മീറ്റർ നടന്നപ്പോൾ കോട്ടപ്പാറയുടെ മുകളിലെത്തി.
സമയം 6:15. ഭാഗ്യം മൂപ്പര് എണീറ്റ് വരുന്നേയുള്ളൂ.കോടമഞ്ഞും മേഘകൂട്ടുകളും അൽപാൽപമായി കണ്ടു തുടങ്ങി.ദൂരെ നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഗ്രീനറി.കയ്യിൽ ചെറിയൊരു ദൂരദർശിനി ഉണ്ടായിരുന്നതുകൊണ്ട് ദൂര കാഴ്ചകൾ കയ്യെത്തും ദൂരത്തു തന്നെ ലഭിച്ചു. ഇടയിൽ കയ്യിൽതൂക്കിയ ചായ പാത്രവുമായി വന്ന പത്രോസ് ചേട്ടന്റെ കയ്യിൽ നിന്ന് ചൂടുള്ള ചുക്ക് കാപ്പിയും പരിപ്പുവടയും ഞാനും മക്കളും മത്സരിച്ചു അകത്താക്കി, ഇടദിവസമായിരിന്നിട്ടുകൂടി അവിടെ ഒരുവിധം തിരക്കുണ്ടായിരുന്നു..മഴ പെയ്തതിനടുത്ത ദിവസം വരുകയായിരുന്നെങ്കിൽ നമ്മുടെ കാൽച്ചുവട്ടിൽ മേഘകൂട്ടങ്ങൾ കാണുവാൻ കഴിയുമായിരുന്നെന്ന് ചായ ചേട്ടൻ പറഞ്ഞറിഞ്ഞു, ലവളെ പോലെ ഇന്ന് കാര്മേഘവും എന്നെ തേച്ചല്ലോ എന്നോർത്ത് ഭാര്യയെയും മക്കളെയും കൂട്ടി ഞാൻ മലയിറങ്ങി,.
തൊമ്മൻകുത്ത്..
വണ്ണപ്പുറത്തു വന്നു ഹോട്ടലിൽ നിന്നും ബ്രെക് ഫാസ്റ്റ് കഴിച്ചു.ഹോട്ടലുകാരിൽ നിന്നാണ് തൊമ്മന്കുത്ത് വെള്ളച്ചാട്ടം ഏഴു കിലോമീറ്റർ അപ്പുറമാണെന്നറിഞ്ഞത്. വണ്ടി നേരെ അങ്ങോട്ടേക്ക് തിരിച്ചു. പോകുന്ന വഴിയിൽ അഭിമുഖമായി നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകളും കാടിന്റെ വശ്യതയും ചെറുതായല്ല മനസ്സിനെ കുളിരേകിയത്.. റോഡിൽ ബൈക്കിൽ പായുന്ന ബാക്ക്പാക്കേഴ്സിനെനിറയെ കാണാമായിരുന്നു.. തൊമ്മൻ കുത്തു കവാടം എതിരേൽക്കുന്നതു തന്നെ മനോഹരമായൊരു വെള്ളചാട്ടം മിഴിവേകിയാണ്.
മുപ്പതു രൂപ ടിക്കറ്റിൽ കവാടം പിന്നിട്ട് കാടിനുള്ളിലൂടെ ഒന്നര കിലോമീറ്റർ അകത്തേക്ക്.. കിളികളുടെ ശബ്ദമാണോ ഒരു വശത്തുകൂടി കല്ലിനെ തല്ലി മെരുക്കി ഒഴുകുന്ന പുഴയുടെ നാദമാണോ അതോ ഇടയ്ക്കു വന്യതക്ക് പകിട്ടേകുന്ന കൂറ്റൻ നിശബ്ദതയാണോ കാതുകൾക്ക് കൂടുതൽ ഇമ്പമേകുന്നതെന്നു ഒരുവേള നമ്മൾ സംശയിച്ചുപോകും, ആർത്തുലഞ്ഞൊഴുകുന്ന പുഴക്ക് കൂടുതൽ പ്രണയം ഉരുളൻ കല്ലിനോടൊ അതോ ഇടയിൽ പ്രണയിനിയെ കാത്തു വിവശനായി കിടക്കുന്ന മണൽപരപ്പിനോയെന്നു ഞാൻ ഭാര്യയോട് ചോദിച്ചിരുന്നു..ഇടയിൽ വായും പൊളിച്ചു നിന്ന മൂന്നു മക്കളെയും അവിടെ കണ്ട ഏറുമാടത്തിൽ കയറാൻ വിട്ടിട്ടു പ്രണയാർത്ഥമായ മിഴികളോടെ അവൾ എന്റെ തോളത്തേക്ക് തല ചായ്ച്ചു..
അവിടെ എല്ലാരും പ്രണയത്തിലായിരുന്നു. അറുപതു കഴിഞ്ഞ വന്മരങ്ങൾ തന്നെ ചുറ്റി വലിയുന്ന കാട്ടുവള്ളികളോട്..പൂഴിമണ്ണിൽ ഉയർന്നും താഴ്ന്നും രതിയിലേർപ്പെട്ട തായ് വേരുകൾ..കല്ലിനോടും മണലിനോടും കിന്നാരം പറഞ്ഞു പതഞ്ഞൊഴുകുന്ന പുഴ..മരക്കൊമ്പിൽ ചാടി നടക്കുന്ന പക്ഷികളും കുരങ്ങന്മാരും ..അതെ കാടിനുള്ളിൽ എല്ലാവരും പ്രണയത്തിലാണ്..
ഭാര്യയുടെ കവിളിൽ ഒരു മുത്തം കൊടുത്തു ഞങ്ങളും കാടിന്റെ പ്രണയത്തിൽ പക്ഷം ചേർന്നു.. കാനന പാതയിൽ വിന്യസിച്ചിരിക്കുന്ന ആൺ/പെൺ ഗൈഡുകൾ നമ്മളെ കരുതലോടെ കാര്യങ്ങൾ പറഞ്ഞു തന്ന് നയിക്കുന്നു.ഫാമിലി ആയതുകൊണ്ടും ചെറിയ കുട്ടികൾ ഉള്ളതുകൊണ്ടും അധികം ആഴമില്ലാത്ത പുഴയുടെ ഒരുഭാഗം മറ്റു ശല്യങ്ങൾ ഇല്ലാതെ കുളിച്ചുല്ലസിക്കാൻ ഞങ്ങൾക്ക് കാണിച്ചു തന്നു. ചെറുപ്പക്കാർക്ക് കുറച്ചുകൂടി കാടിനുള്ളിലേക്ക് നടത്തിച്ചു അവിടെയാണ് കുളിക്കാൻ അവസരം കൊടുത്തത്..
മനോഹരമായ ഏറുമാടവും ചെറിയ ഓലക്കുടിലുകളും ചെറുപാലങ്ങളും വൃത്തിയുള്ള ടോയ്‌ലെറ്റുകളും തീർത്തു ആ കാനന പാത മനോഹരമായി അവർ സഞ്ചാരികൾക്കായി ഒരുക്കി വച്ചിരിക്കുന്നു. ഫാമിലിയുമായി ഒരു വൺഡേ ടൂറിനു പറ്റിയ സ്ഥലമാണ് തൊമ്മന്കുത്ത്. വൈകിട്ടു അഞ്ചിന് മുൻപ് കട്ടിൽ നിന്ന് തിരികെ ഇറങ്ങണം.
സ്ഥലം- ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ സമീപ പ്രദേശങ്ങൾ. തൊടുപുഴയിൽ നിന്ന് 20-30 കിലോമീറ്ററിനുള്ളിൽ വാഹനം- ബൈക്ക്- കാർ- ബസ് എല്ലാം പോകുന്ന റോഡ് പോകുന്ന വഴികളിൽ ചെറു ഹോട്ടലുകളും ചായക്കടകളും സുലഭം.
©Shynarak Ramapuram
ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ
തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,
വെള്ളം വീഴുന്ന സ്ഥലത്തു തന്നെ നമുക്കു നിൽക്കാൻ പാകത്തിലുള്ള സൗകര്യം. അവിടെ നിന്നിറങ്ങി ഞങ്ങൾ വണ്ടിയെടുത്തപ്പോൾ തന്നെ ഒരു ഒറ്റയാൻ ഞങ്ങളുടെ
താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു.
അവിടെ എല്ലാരും പ്രണയത്തിലായിരുന്നു. അറുപതു കഴിഞ്ഞ വന്മരങ്ങൾ തന്നെ ചുറ്റി വലിയുന്ന കാട്ടുവള്ളികളോട്..പൂഴിമണ്ണിൽ ഉയർന്നും താഴ്ന്നും രതിയിലേർപ്പെട്ട തായ് വേരുകൾ..കല്ലിനോടും മണലിനോടും കിന്നാരം പറഞ്ഞു പതഞ്ഞൊഴുകുന്ന പുഴ