കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കൽപറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്. ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്
കൽപറ്റയിൽ നിന്നുള്ള വഴി. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം
എത്തിച്ചേരുവാനുള്ള വഴി കൽപറ്റ-ഊട്ടി റോഡിൽ ബസ്സ് ഇറങ്ങി 2 കിലോമീറ്റർ നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ എത്താം
അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്