ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ മുണ്ടേരിയിൽ, 200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം. വിവിധ തരം ദേശാടന പക്ഷികളുടെ കലവറയായ മുണ്ടേരിയിൽ, വൈകുന്നേരത്തിന്റെ സായാനത്തെ ചിലവിടാൻ വരുന്ന ഒരു പറ്റം ജനങ്ങളെ നിങ്ങൾക്കു കാണാം.
റോഡിന്റെ ഇരുവശത്തും തണ്ണീർ തടങ്ങളാൽ സമൃദ്ധമാക്കപ്പെട്ട മുണ്ടേരി, മഴയെ തന്റെ വിരിഞ്ഞ മാറോടു ചേർക്കുന്ന ഹൃദ്യമായ കാഴ്ച ഏവരെയും പുളകം കൊള്ളിക്കും. കണ്ണൂർ ജില്ലയിലെ മറ്റൊരു പക്ഷി സങ്കേതമായ കാട്ടാമ്പള്ളി തൊട്ടടുത്തായി സ്ഥിതി ചെയുന്നു. പക്ഷികൾക്ക് പുറമെ വൈവിധ്യമാർന്ന അമ്പതോളം അപൂർവയിനം മത്സ്യങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുൽച്ചെടികളുമാണ് മറ്റൊരു സവിശേഷത.
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്