കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. കേരളത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ അവസാന പ്രധാന പട്ടണം എന്ന് പൂവാറിനെ വിശേഷിപ്പിക്കുന്നു.തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ മാറി അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ശാന്തവും പ്രകൃതി രമണീയവുമായ സ്ഥലം.
പൂവാർ കായലും നെയ്യാർ നദി അറബിക്കടലുമായി ചേരുന്ന പൊഴിഭാഗവും വളരെയധികം സഞ്ചാരികളെ ആകർഷിക്കുന്നു. കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്. ഇപ്പോൾ സഞ്ചാരികൾക്കായി ഇവിടെ ബോട്ടിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തു നിന്നും പന്ത്രണ്ട് കിലോമീറ്റർ ദൂരം മാത്രമേ പൂവാറിലേക്കുള്ളു. വിഴിഞ്ഞം എന്ന പ്രകൃതിപരമായ തുറമുഖവും പൂവാറിന് സമീപത്താണ്.
ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടുവരുന്നു.
പച്ചപ്പണിഞ്ഞ കുന്നിന്മുകളില് കയറി താഴ്വാരത്തില് കണ്ണും നട്ട് നിന്നാല് നിങ്ങള് മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും
ഒരാള് പൊക്കത്തോളം വളര്ന്നു നില്ക്കുന്ന പുല്ചെടികള്ക്കിടയിലൂടെ, ഉരുളന്കല്ലുകള് നല്ല രസത്തില് പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില് എത്താന്