കാല്വരി മൌണ്ട് അഥവാ കല്യാണ തണ്ട്
കേരളത്തില് കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം .
ഇടുക്കി -കട്ടപ്പന റോഡില് കട്ടപ്പനയില് നിന്നും പതിനേഴു കിലോമീറ്റര് മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്ക്കുന്ന കാഴ്ചകള് ഒരുക്കി കല്യാണത്തണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്മുകളില് കയറി താഴ്വാരത്തില് കണ്ണും നട്ട് നിന്നാല് നിങ്ങള് മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില് കൊച്ചു കൊച്ചു പച്ച തുരുത്തുകള് ആരുടെയും മനം കുളിര്ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്ത്ത തണുത്ത കാറ്റും .. പറഞ്ഞാല് തിരില്ല
പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു.
കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.