വയനാട്ടില്‍ പച്ചപ്പട്ടണിഞ്ഞ മലകളുടെ മടിത്തട്ടില്‍ കിടക്കുന്ന പ്രകൃതിദത്തമായ തെളിനീര്‍ജലാശയമാണ് പൂക്കോട് തടാകം. 13 ഏക്കറിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഇന്നിത് വിനോദസഞ്ചാരകേന്ദ്രമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടിങ്ങും കുട്ടികളുടെ പാര്‍ക്കും അക്വേറിയവും തടാകത്തിന് ചുറ്റും നടക്കാനായി ടൈല്‍വിരിച്ച നടപ്പാതയും നിര്‍മ്മിച്ചിരിക്കുന്നു. നീലനിറത്തിലുള്ള ആമ്പലുകള്‍ തടാകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
നാലുവശവും വനത്താല് ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില് സഞ്ചാരികള്ക്കായി നിരവധി സൌകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, കുട്ടികള്ക്കായുള്ള പാര്ക്ക്, ശുദ്ധജല അക്വേറിയം എന്നിവയെല്ലാം ഇവിടെയുണ്ട്
കല്പ്പറ്റയില് നിന്നും 15 KM
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയിൽ ഉത്സവം കൊണ്ടാടുന്നു .ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്
പ്രകൃതിയുമായി അടുത്ത് കുറച്ചധികം സമയം ചെലവഴിക്കാന് താല്പര്യമുള്ളവര്ക്ക് ധൈര്യമായി ഇവിടെ വരാം. നീന്തല്ക്കുളവും കഫറ്റേരിയയും വാട്ടര് ഫൗണ്ടെയ്നും സൈക്കിള് ട്രാക്കുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം