തൃശൂര്‍ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ഫാമിലികള്‍ക്കും അധികം ആയാസപ്പെടാതെ വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തും , താഴെയും എത്തുവാന്‍ സാധിക്കും. താഴെ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്.
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
നാലുവശവും വനത്താല് ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില് സഞ്ചാരികള്ക്കായി നിരവധി സൌകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, കുട്ടികള്ക്കായുള്ള പാര്ക്ക്, ശുദ്ധജല അക്വേറിയം എന്നിവയെല്ലാം ഇവിടെയുണ്ട്,
വിവിധ തരം പക്ഷി മൃഗാദികളും ,വൃക്ഷ ലതാധികളും ഇവിടെ കാണാൻ പറ്റും .ടൂറിസ്റ്റുകൾക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും
ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.
അല്‍പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല്‍ മതിയാവും