ആനക്കുളം

 

അടിമാലി മുന്നാർറൂട്ടിലെ കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15 20കി.മി സഞ്ചരിച്ചാൽ മാങ്കുളമായി. അവിടെ നിന്നു 7-10 കി.മി സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ ആനക്കുളത്തു എത്താം. സഹ്യൻ്റെ മടിത്തട്ടിൽ വിരാജിക്കുന്ന കൊച്ചു ഗ്രാമം. മാങ്കുളത്തിന്റെ വടക്ക് പടിഞ്ഞാറു ഭാഗമാണ് ആനക്കുളം . കാടിനോട്‌ ചേര്‍ന്ന് കിടക്കുന്ന ഇവിടെ സ്ഥിരമായി ആനകള്‍ വെള്ളം കുടിക്കാനായി വരുന്നത് കൊണ്ടാണ് ആനക്കുളം എന്ന പേര് വന്നത് . ഈ പുഴയ്ക്കു നടുവിലായി ഉള്ള ഓരിലെ വെള്ളത്തിന്‍റെ പ്രത്യേക രുചിയാണ് ആനകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത് . ആനക്കുളത്തിന്റെ അപ്പുറത്തെ സൈഡ് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ റേഞ്ച്ല്‍ പെട്ട വനമാണ് .

"ദിവസവും ആനകൾ കാടിറങ്ങി വരും പിള്ളേരുടെ ക്രിക്കറ്റ് ​ഗ്രൗണ്ടിന് തൊട്ടടുത്ത്" കാട്ടാനകളോട് ചങ്ങാത്തം കൂടിയ ​​ഒരു ഇടുക്കി ഗ്രാമം

ആനക്കുളം ടൗണിനു സമീപത്തു കൂടി ഒഴുകുന്ന ഈറ്റച്ചോലയാറിലെ (ആനക്കുളം ആറ്) ഒരു പ്രത്യേക ഭാഗത്തു നിന്നുള്ള വെള്ളം കുടിക്കാനാണ് വര്‍ഷങ്ങളായി കാട്ടാനകള്‍ കൂട്ടമായി ദിവസം തോറുമെത്തുന്നത്. ജനവാസ കേന്ദ്രങ്ങളും കാട്ടാനകള്‍ വെള്ളംകുടിക്കുന്ന ആറും തമ്മില്‍ വെറും മീറ്ററുകളുടെ വ്യത്യാസം മാത്രമാണുള്ളതെങ്കിലും പരസ്പരം ശല്യപ്പെടുത്താതെയാണ് ഇവിടെ കാട്ടാനകളും മനുഷ്യരും ജീവിക്കുന്നത്. ചിലപ്പോള്‍ വൈകുന്നേരങ്ങളിലാണ് വെള്ളം കുടിക്കാനെത്തുന്നതെങ്കില്‍ ചിലപ്പോഴത് രാത്രി സമയങ്ങളില്‍ എപ്പോഴെങ്കിലുമാകാം. ആനകള്‍ ആസ്വദിച്ചു വെള്ളം കുടിക്കുമ്പോള്‍ കാട്ടാനകളെ പേടിക്കാതെ തൊട്ടടുത്തു നിന്നു കാണാനാവുന്ന സന്തോഷത്തിലായിരിക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍. ഇങ്ങനെ പരസ്പരം മനസ്സിലാക്കുന്നതുകൊണ്ടു തന്നെയാകാം വനാതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം മനുഷ്യരും-വന്യമൃഗങ്ങളും തമ്മില്‍ നിലനില്‍പ്പിനുള്ള പോരാട്ടം തുടരുമ്പോഴും ആനക്കുളത്ത് അത് വളരെ അപൂര്‍വമായി മാത്രം ഉണ്ടാവുന്നത്. ആനകളുടെ സ്വൈരവിഹാരത്തിന് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ നാട്ടുകാര്‍ ടൂറിസ്റ്റുകളെ അനുവദിക്കാറില്ല.

സാധാരണയായി ഏതുവെള്ളം കണ്ടാലും കാട്ടാനകള്‍ കുളിക്കുമെങ്കിലും ആനക്കുളത്തെ വെള്ളത്തില്‍ കാട്ടാനകള്‍ കുളിക്കാറില്ല, വെള്ളത്തിന്‍റെ പ്രത്യേകത മനസിലാക്കിയാണിത്. 1912 മുതല്‍ ആനക്കുളത്ത് കാട്ടാനകള്‍ വെള്ളംകുടിക്കാനെത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍ പറയുന്നത്.

 

 

Location Map View

 


Share

 

 

Nearby Attractions

മാങ്കുളം


പ്രപിതാ മഹാന്മാർ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം

ഇടമലയാർ


ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്

Checkout these

തൊണ്ടമാൻ കോട്ട


പൊട്ടിപ്പൊളിഞ്ഞ വഴിയില്‍, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല

ലക്കിടി വ്യൂ പോയിന്റ്


ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്

സ്നേഹതീരം ബീച്ച്


സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.

തങ്ങൾ പാറ


സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം

മംഗളവനം


കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം

;