കാടും മേടും താണ്ടി കട്ട ഓഫ് റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം. വഴിയിൽ ആനയെ ഭാഗ്യം ഉണ്ടെങ്കിൽ കാണാം. കാടിന്റെ നടുക്കാണ് ശരിക്കും ഈ സ്ഥലം.
ഇടുക്കി ജില്ലയിലെ തന്നെ ഇനിയും അധികം ആളുകൾ കടന്നു ചെന്നിട്ടില്ലാത്ത ഒരു മനോഹരമായ സ്ഥലമാണ് കഞ്ഞിക്കുഴി എന്ന സ്ഥലത്തുള്ള പാൽക്കുളമേട് പാൽകുളമേട് എത്തുന്നതിനു മുൻപ് 4 K M ഓഫ് റോഡ് ആണ് ജീപ്പ് കയറിപ്പോകുന്ന വഴി ബൈക്ക് നമുക്ക് വേണക്കിൽ കയറ്റിക്കൊണ്ടു പോകാം. മുകളിൽ എത്തിയാൽ പിന്നെയും 3 K M നടക്കാൻ ഉണ്ട്. മുകളിൽ എത്തുന്പോൾ കുറച്ചു സൂക്ഷിച്ചു കയറണം നടക്കാൻ ഉള്ള ഒരു ചെറിയ വഴിയേ ഒള്ളു ഇരു വശത്തേക്കും കാലിയ കൊക്കയാണ്.
സമുദ്രനിരപ്പില്‍ നിന്ന് 3200 ഓളം അടി ഉയരത്തില്‍ നിലകൊള്ളുന്ന പാല്‍കുളമേട്, ഇടുക്കി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴയില്‍ നിന്ന് 60 കിലോമീറ്ററാണ് ദൂരം. വണ്ണപ്പുറം, ചേലച്ചുവട് കൂടിയുള്ള കട്ടപ്പന റൂട്ടിലെ ചുരളി കവലയിലെ പാലത്തിന് വലതു വശത്തുള്ള വഴിയിലൂടെയാണ് പോകുന്നത്. എറണാകുളം ഭാഗത്തു നിന്നും വരുന്നവരാണ് പ്രധാനമായും ഈ വഴി തിരഞ്ഞെടുക്കുന്നത്. ചുരളിയിൽ നിന്നും ആൽപ്പാറ കൂടി രണ്ട് കിലോമീറ്റർ കഴിഞ്ഞ് വഴി രണ്ടായി തിരിയുന്നു. ഒന്ന് പാൽകുളമേട് വെള്ളച്ചാട്ടത്തിന് താഴെക്കുള്ളതും, വലതു വശം മുകളിലേയ്ക്ക് കാണുന്ന വഴി പാൽകുളമേട് വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തേയ്ക്കും ഉള്ളതാണ്. മുകളിലേക്ക് ഉള്ള വഴി കഷ്ടിച്ച് ഒരു ജീപ്പ് പോകാൻ മാത്രം വീതിയുള്ളതാണ്. കല്ലും മണ്ണും നിറഞ്ഞ ഈ വഴിയുടെ ഒരു വശത്ത് അഗാധമായ കൊക്കയാണ്. ഈ വഴിയിലെ 21 കൊടുംവളവുകൾ താണ്ടിവേണം മുകളിലെത്തുവാൻ. ഏകദേശം മൂന്നു കിലോമീറ്റർ ദൂരമുണ്ട് മുകളിലേക്കുള്ള ഈ വഴിക്ക്. മുകളിലെത്തിയപ്പോളുള്ള ഇടുക്കിയുടെ ആകാശകാഴ്ച വര്‍ണനാതീതമാണ്. കുറവന്‍,കുറത്തി മലകളും ദൂരെയായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ആനമുടിയും ഇവിടെ നിന്നും നോക്കിയാൽ കാണാം. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം
പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി ജില്ലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം.
പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്.
ചെറിയ മൊട്ടക്കുന്നുകളും കണ്ട് മരങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള സഞ്ചാരവും ഡാമിനെ ചുറ്റി കാട്ടുവഴിയിലൂടെ ഒന്നു-രണ്ടു കിലോമീറ്റർ ദൂരമുള്ള നടത്തവും സന്ദർശകർക്ക് നല്ലൊരു അനുഭവമായിരിക്കും
കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.പോർച്ചുഗീസ് കോട്ടകളിൽ വച്ച് അതി ബലിഷ്ഠവും അജയ്യവുമായിരുന്നു ഈ കോട്ട