വടക്കന് കേരളത്തിലെ അതിമനോഹരമായ കടല്ത്തീരങ്ങളില് ഒന്നാണ് ബേക്കല് ബീച്ച്. ശാന്ത സുന്ദരമായ ഈ ബീച്ചിന്റെ പശ്ചാത്തലത്തില് തലയുയര്ത്തി നില്ക്കുന്ന ബേക്കല് കോട്ട സഞ്ചാരികളെ യഥാര്ത്ഥത്തില് മാടി വിളിക്കുകയാണ്.
ചെറുപാറക്കെട്ടുകള് നിറഞ്ഞതാണ് കോട്ടയോട് ചേര്ന്ന കടല് തീരം. എന്നാല്, തികച്ചും ശാന്തമാണ് ബീച്ച്. കാസര്ഗോഡ് ടൌണില് നിന്ന് 14 കിലോമീറ്റര് അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് മുതല് മാര്ച്ച് വരെയാണ് ഈ ബീച്ച് സന്ദര്ശിക്കുന്നതിനുള്ള സീസണ്.
കടല്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന് പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്ഷിക്കുന്ന ഒരു പ്രധാന കാര്യം
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില് ആഴം കുറഞ്ഞ കടലാണ്
പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്പെഷ്യൽ കാഴ്ച ആണ്
ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം.
പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്