ബേക്കൽ കോട്ട സന്ദര്‍ശിക്കുന്നവർക്ക് യാത്രയിൽ ഒഴിവാക്കുവാൻ പറ്റാത്ത ഇടമാണ് തൊട്ടടുത്തു തന്നെയുള്ള പള്ളിക്കര ബീച്ച്. ഒരു ബീച്ച് എന്നതിലപ്പുറം കുടുംബമായി വന്ന് കുറേ സമയം ചിലവഴിക്കാൻ പറ്റിയ ഇടമാണിത്. വൈകുന്നേരങ്ങളാണ് ഇവിടെ എത്താൻ പറ്റിയ സമയം. കടലിലെ ആഘോഷങ്ങൾ കൂടാതെ കുട്ടികൾക്കായി ഒട്ടക,കുതിര സവാരികളും ഫൂഡ് പോയന്റകളും ഒക്കെ ഇവിടെയുണ്ട്.
ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്
പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.
ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടുവരുന്നു.