ചരിത്രപ്രാധാന്യമേറെയുള്ളതും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുമായ ബേക്കല്‍കോട്ടയും, ചന്ദ്രഗിരിക്കോട്ടയും കാസര്‍ഗോഡ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ചെറുവത്തൂര്‍, എടനീര്‍മുട്ട്, കമ്മട്ടംകാവ്, കണ്വാതിര്‍ത്തി ബീച്ച് റിസോര്‍ട്ട്, കാസര്‍ഗോഡ് ടൌണ്‍, കോട്ടഞ്ചേരിഹില്‍സ്, കോട്ടപ്പുറം, കുട്ലു, കുമ്പള, മായിപ്പാടി കൊട്ടാരം, മഞ്ചേശ്വരം, നീലേശ്വരം, നിത്യാനന്ദ ആശ്രമം, പൊവ്വന്‍കോട്ട, റാണിപുരം, തുളൂര്‍വനം, വലിയപറമ്പ, വീരമലഹില്‍സ് എന്നിവയാണ് മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
സെന്‍ട്രല്‍ പ്ലാന്റേഷന് ഫോര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ദേശീയസ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. യക്ഷഗാനം എന്ന പരമ്പരാഗത കലാരൂപം കാസര്‍ഗോഡ് ജില്ലയുടെ സാംസ്കാരിക സവിശേഷതയാണ്.
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്
കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
നായക് വംശജര്‍ തന്നെ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന് ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്‍ഷിക്കുന്നു