ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.ഏറ്റവും താഴെ ചെറിയ ഒരു വെള്ളംചാട്ടവും അതിനോട് ചേർന്നു ശാന്തമായി ഒഴുകുന്ന നാച്ചുറൽ സ്വിമ്മിങ്പൂള്. 2 ആം ഘട്ടത്തിലേക്ക് എത്തിപ്പെടാൻ തന്നെ കുറച്ചു ബുധിമുട്ടാണ്.
വലിയ മരങ്ങളും കാടും മൂടികിടക്കുന്നത് കാരണം താഴെനിന്നും മുകളിലെ വെള്ളംചാട്ടം പെട്ടെന്നു കണ്ണിൽപെടില്ല.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
ഇടുക്കിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടം പിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ.നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ് വരയുടെ ദ്യശ്യഭംഗിയും ചേർന്നുള്ള പ്രകൃതി വിസ്മയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്
വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു
പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്