കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല..റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള യാത്രയാണ് പഴയ NH 208ൽ ( ഇപ്പോൾ NH 744) ആര്യങ്കാവ് ടൗണിൽ നിന്നും 12KM കൊടും വനത്തിലൂടെ ഉള്ള യാത്രയാണ്. ഓഫ് റോഡ് റൈഡിംഗ് താല്പര്യമുള്ളവർക്ക് നല്ല ഒരു റൂട്ട് ആണ്.. ഇനി വഴിയെ പറ്റി..തുടക്കത്തിൽ കുറച്ച് ഭാഗം ടാർചെയ്തതാണ് കുറേ കൂടി ചെല്ലുന്തോറും റോഡ് തീരെ ഇല്ലാതെയാകും റോസ് മലയിലേക്കുള്ള പ്രധാന യാത്രാ മാർഗം രാവിലെ പുനലൂർ ഡിപ്പൊയിൽ നിന്നുമുള്ള നമ്മുടെ സ്വന്തം ആന വണ്ടിയാണ്.
റോസ് മലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ വ്യൂ പോയിന്റ്. കുറച്ച് നടന്നു കയറേണ്ടി വരും. ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ഇവടെ നിന്നുള്ള കാഴ്ച്ച. വ്യൂ പോയന്‍റില്‍ നിന്നും പെര്‍മിഷന്‍ എടുത്തു താഴോട്ട് വേണമെങ്കില്‍ ഇരങ്ങാം. പക്ഷേ റിസ്ക് ആണ്. ഏകദേശം 4 km നടക്കാന്‍ ഉണ്ട്. അതും കൊടും കാട്ടിലൂടെ. താഴെ റിസര്‍വോയറില്‍ ചെന്നു ഒരു കുളിയും കഴിഞ്ഞാല്‍ നടന്നതിന്റെ ക്ഷീണം മാറും.
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത·ഒരു സവിശേഷത കൂടിയാണിത്.
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും
പ്രപിതാ മഹാന്മാർ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം
തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്