ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല.
1972-ൽ 30 മീറ്റർ ഉയരമുള്ള സിലിണ്ടർ ആകൃതിയിലുള്ള സ്തംഭം കപ്പൽ യാത്രികരെ സഹായിക്കാനായി സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. അടിത്തറയെ താങ്ങത്തക്ക ഉറപ്പ് മണ്ണിനില്ലാതിരുന്നതിനാൽ ഘടന നാലു തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കോൺക്രീറ്റ് ചട്ടക്കൂടിലേയ്ക്ക് മാറ്റി. നാലു കാലുകൾ ഒരു സർവീസ് മുറിയെ താങ്ങി നിർത്തുന്നുമുണ്ട്. ഈ വിളക്കുമാടത്തിന്റെ പണി വളരെത്താമസിച്ചാണ് പൂർത്തിയായത്. 1979-ൽ സ്തംഭം പൂർത്തിയായതിനു ശേഷം മെസേഴ്സ് ജെ. സ്റ്റോൺ (ഇന്ത്യ) നൽകിയ ഉപകരണങ്ങൾ ഇതിൽ സ്ഥാപിച്ചു. 1998 സെപ്റ്റംബർ 21-ന് ഇൻകാൻഡസെന്റ് ദീപത്തിന് പകരം മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് സംവിധാനവും ഇവിടെ സജ്ജമാക്കപ്പെട്ടു
ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. അഴി എന്നാൽ കായലോ നദിയോ
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്
മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.
വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.