അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ ലയണ്‍ പാര്‍ക്കും മറൈന്‍ അക്വേറിയവുമുണ്ട്.
പല വിദൂരദേശങ്ങളിൽ നിന്നും പോലും കപ്പലുകൾ വന്നടുത്ത ഈ ബീച്ച് കടുത്ത നാവികയുദ്ധങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ്. സാമൂതിരിയുടെ സദസ്സിലെ സംസ്കൃതകവിയായിരുന്ന ഉദ്ദണ്ഡൻ തന്റെ കോകിലസന്ദേശം എന്ന കാവ്യത്തിൽ വിവരിക്കുന്നത് ലക്ഷ്മീദേവി കോഴിക്കോട് താമസമുറപ്പിച്ചത് അറിഞ്ഞ് പിതാവായ സമുദ്രം ആ നാട് മുഴുവൻ രത്നങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു എന്നാണ്. ഗാന്ധിജി, ഖാൻ അന്ദുൽ ഗാഫർ ഖാൻ, ഇന്ദിര ഗാന്ധി, കൃഷ്ണ മേനോൻ തുടങ്ങിയ നേതാക്കൾ ഇവിടെ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഇവാൻസ് റോഡ് എന്നറിയപ്പെട്ടിരുന്ന ബീച്ച് റോഡിനെ 1934 -ൽ ഗാന്ധിജിയുടേ സന്ദർശനത്തിനു ശേഷം ഗാന്ധി റോഡ് എന്ന് പേരു മാറ്റുകയുണ്ടായി. നാശത്തിന്റെ വക്കിലുള്ള കടൽപ്പാലത്തിന്റെ രണ്ടുനിര തൂണുകൾ കടലിലേക്ക് നീണ്ടുപോകുന്നതുകാണാം.
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും
ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം,
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം