ആനമുടി ഷോല നാഷണൽ പാർക്ക്

 

കാന്തല്ലൂരില്‍ നിന്ന് മൂന്നാറിന് ആനമുടി ഷോല നാഷണല്‍ പാര്‍കിലൂടെ ഉള്ള വഴി അതി മനോഹരമാണ്. കേരളത്തിലെ മറ്റു വനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറെ കാര്യങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇടതൂര്‍ന്നു നില്‍ക്കുന്ന വനത്തെ പൊതിഞ്ഞു കടന്നു പോകുന്ന കോടമഞ്ഞും, കേരളത്തില്‍ എന്നല്ല ലോകത്തില്‍ തന്നെ അപൂര്‍വമായ ട്രീ ഫേണ്‍ (tree fern) എന്ന അപൂര്‍വ സസ്യവും ഇവിടെ ഉണ്ട്.

ആനമുടി ഷോല നാഷണല്‍ പാര്‍ക്ക് കേരളത്തിലെ വനങ്ങളുടെ റാണി. പശ്ചിമഘട്ട നിരകളില്‍ വേറിട്ട സൗന്ദര്യത്തിന് ഉടമയാണ് ഈ ഷോലവനം. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ കീഴക്കായി സ്ഥിതി ചെയ്യുന്ന ഈ നാഷണല്‍ പാര്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 2100 മീറ്റര്‍ മുതല്‍ 2400 മീറ്റര്‍ വരെ ഉയരത്തിലാണ്. 2000 മുതല്‍ 3000 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളുണ്ടിവിടെ. 32.84 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന പ്രദേശം മന്നവന്‍ ഷോല, പുല്ലരടി ഷോല, ഇടിവര ഷോല എന്നീ മൂന്ന് ഷോലവനങ്ങള്‍ ഉള്‍പ്പെടുത്തി 2009 ലാണ് ആനമുടി ഷോല എന്ന പേരില്‍ ഒരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്.

62 വിഭാഗത്തിലുള്ള വന്‍മരങ്ങള്‍, 100 തരത്തിലുള്ള ശലഭങ്ങള്‍, 13 തരത്തിലുള്ള പക്ഷികള്‍, 174 തരത്തിലുള്ള ചെറിയ സസ്യങ്ങളും കുറ്റിച്ചെടികളും 232 വിഭാഗത്തില്‍പ്പെടുന്ന നിശാശലഭങ്ങള്‍, 9തരം സസ്തനികള്‍, 39 വിഭാഗം വള്ളിച്ചെടികള്‍ എന്നിവയാല്‍ സന്പന്നമാണ് ഷോലവനം. നിരവധി ചെറിയ അരുവികള്‍ 365 ദിവസവും ഷോലയെ നനയ്ക്കുന്നു.

ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, കുട്ടിത്തേവാങ്ക്, മാന്‍, മ്‌ളാവ്, തുടങ്ങി വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ഞാവല്‍, കുളമാവ്, രുദ്രാക്ഷം, കറുവ, കടുക്ക തുടങ്ങി നിരധി അപൂര്‍വ മരങ്ങളുടെ സന്പന്നഭൂമിയാണ് ആനമുടി ഷോല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂജ്യം ഡിഗ്രിക്കടുത്താണ് ഇവിടെത്ത അന്തരീക്ഷ ഊഷ്മാവ്. 20 ഡിഗ്രിയില്‍ ഊഷ്മാവ് ഉയരാറുമില്ല. മൂന്നാറില്‍നിന്ന് കുണ്ടള ഡാം വഴി കാന്തല്ലൂര്‍ക്കും മൂന്നാറില്‍നിന്ന് മറയൂര്‍ കാന്തല്ലൂര്‍ വഴി കുണ്ടള ഡാമിലേക്കും ഈ വനത്തിലൂടെ കടന്നുപോകാം. മറയൂരില്‍നിന്ന് 16 കി.മീ. ദൂരവുമാണ് ഈ നാഷണല്‍ പാര്‍ക്കിലേക്ക്.

 

 

Location Map View

 


Share

 

 

Nearby Attractions

കാന്തല്ലൂര്‍


കേരളത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന ഏക ഗ്രാമം കൂടിയാണ് കാന്തല്ലൂര്‍.

കുണ്ടല തടാകം


വെള്ളം കുറവുള്ള സമയങ്ങളിൽ വളരെ ഭംഗിയുള്ള ഒരു സ്ഥലം ആണിത്.

ലക്കം വെള്ളച്ചാട്ടം


കനത്തമഴയില്‍ പോലും കലങ്ങി ഒഴുകാത്ത ശുദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത

എക്കോ പോയിന്റ്


മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്.

വട്ടവട


മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍

Checkout these

കടലുണ്ടി പക്ഷി സങ്കേതം


60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു

വാഗമണ്‍


വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്.

മീൻവല്ലം വെള്ളച്ചാട്ടം


ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം.

വയലട താമരശ്ശേരി


കക്കയം ഡാമിന്‍റെ അതിമനോഹരമായ ഒരു വ്യൂ കിട്ടുന്നതാണ്.

കായംകുളം കായൽ


കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്

;