ആനചാടിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോയാലോ

 

ഇങ്ങനെയൊരു വെള്ളച്ചാട്ടത്തിനെ പറ്റി അറിയുന്നത് ഈയടുത്താണ്....

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് തൊട്ടടുത്താണ് ആന ചാടിക്കുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്....

തൊമ്മൻകുത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരം മാത്രം.....

ഇത്രത്തോളം മനോഹരമായതും അപകടരഹിതമായതും ആയ മറ്റൊരു വെള്ളച്ചാട്ടം കാണുമോ എന്ന് പോലും അറിയില്ല..... കൊച്ചു കുട്ടികൾക്ക് വരെ വെള്ളച്ചാട്ടത്തിൽ ഭയമില്ലാതെ കുളിക്കാം എന്നതാണ് പ്രത്യാകത.... മുട്ടോളം വെള്ളം മാത്രമേ ഇവിടുള്ളൂ...

വലിയ പാറക്കെട്ടുകൾ കടന്ന് കഷ്ടപ്പെട്ട് നമ്മൾ ചെല്ലുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് പ്രകൃതിയുടെ അത്യാപൂർവ്വമായ ഒരു മനോഹാരിതയിലേക്കാണ്... വെള്ളച്ചാട്ടങ്ങളെ സ്വർഗ്ഗം എന്ന് വിശേഷിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും ആ സ്വർഗ്ഗം തന്നെയാണ് ആനചാടിക്കുത്ത് വെള്ളച്ചാട്ടം..... പാൽ പോലെ പതഞ്ഞൊഴുകുന്ന തണുത്ത ശുദ്ധമായ വെള്ളം.... തണുത്ത വെള്ളത്തിൽ ഇറങ്ങി നിൽക്കുമ്പോൾ ചെറുമീനുകളുടെ കൂട്ടം നമ്മുടെ പാദങ്ങളിൽ കൊത്തിമസാജ് ചെയ്ത് ഇക്കിളിപ്പെടുത്തും.... മുകളിൽ നിന്നും വീഴുന്ന തണുത്ത വെള്ളച്ചാട്ടത്തിൽ ഇറങ്ങി നിന്നാൽ ഒരു complete ബോഡി മസാജ് ചെയ്ത ഫീൽ ഉണ്ടാവും...

ചുറ്റും ഒരു ചെറിയ കാടിന്റെ പ്രതീതി.... ഉരുളൻ കല്ലുകളും വെള്ളാരം കല്ലുകളും ചവിട്ടി വെള്ളത്തിലൂടെ നടക്കാം.... ഏറ്റവും പ്രത്യാകത കുട്ടികൾക്കും സ്ത്രീകൾക്കും കൂടി വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകർത്ത് കുളിക്കാൻ കഴിയും എന്നതാണ്.... തൊടുപുഴ നിവാസികൾക്ക് പോലും ഈ ഒരു വെള്ളച്ചാട്ടത്തിനെ കുറിച്ച് അറിയില്ല എന്നതാണ് കൂടുതൽ കൗതുകം....

തൊമ്മൻകുത്ത് പോവാൻ ആഗ്രഹിക്കുന്നവർ ഇവിടെയും കൂടി സന്ദർശിച്ചാൽ മനസിലാവും ഇതിനപ്പുറം enjoy ചെയ്യാൻ പറ്റിയ മനോഹരമായ അപകടരഹിതമായ ഒരു വെള്ളച്ചാട്ടവും നിങ്ങൾ കണ്ടിരിക്കാൻ വഴിയില്ല എന്നത്.... ട്രാവലറുകൾ മാത്രമേ ഇതിനടുത്തേയ്ക്ക് പോവു... അതും മുന്നൂറ് മീറ്റർ അടുത്ത് വരെ മാത്രം... രണ്ട് വഴി ഇവിടേയ്ക്ക് ഉണ്ട്... ഒരു വഴിയിൽ കൂടെ ജീപ്പ് മാത്രമേ പോവു.... മറ്റൊരു വഴിയിലൂടെ ട്രാവലറുകൾക്ക് പോവാം.. വലിയൊരു പാറ കടന്ന് വേണം ഇവിടേയ്ക്കെത്താൻ..... ഒരു കാര്യം ഉറപ്പ് പറയുന്നു.... ഇവിടേയ്ക്കെത്തിയാൽ ഒരാൾക്കും കുളിക്കാതെ പോരാനാവില്ല.... അത്രയ്ക്കും മനോഹരമായ, safe ആയ ഒരു അനുഭവം തന്നെയാവും ആനചാടിക്കുത്ത് വെള്ളച്ചാട്ടം... വെള്ളത്തിലിറങ്ങാനുള്ള വസ്ത്രങ്ങൾ കരുതുക.... സ്ത്രീകൾക്കും കുട്ടികൾക്കും വസ്ത്രം മാറാനുള്ള സൗകര്യം അടുത്ത് തന്നെ ലഭ്യമാണ്....

ലഘുഭക്ഷണവും കൂൾ ഡ്രിംങ്ക്സും കിട്ടുന്ന ഒരു ചെറിയ കടയും തൊട്ടടുത്ത് ഉണ്ട്... ഭക്ഷണം കൊണ്ട് പോവുന്നതാണ് കൂടുതൽ അഭികാമ്യം....

NB: പ്ലാസ്റ്റിക്ക് അവിടെ ഉപേക്ഷിക്കാതിരിക്കുക... മദ്യം പൂർണ്ണമായും ഒഴിവാക്കി പോവുക.... അവിടത്തെ തണുത്ത വെള്ളത്തിൽ ഒരു പ്രാവശ്യം മുങ്ങി നിവർന്നാൽ കിട്ടുന്ന ലഹരി ഒരു മദ്യത്തിനും നൽകാനാവില്ല

©Libin Padavuthara Rajan‎

 

 

 


Share

 

 

Checkout these

വാല്പാറ യാത്ര


വെള്ളം വീഴുന്ന സ്ഥലത്തു തന്നെ നമുക്കു നിൽക്കാൻ പാകത്തിലുള്ള സൗകര്യം. അവിടെ നിന്നിറങ്ങി ഞങ്ങൾ വണ്ടിയെടുത്തപ്പോൾ തന്നെ ഒരു ഒറ്റയാൻ ഞങ്ങളുടെ

മൺറോ തുരുത്ത് എന്ന വിസ്മയം


അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.

അസുരന്‍കുണ്ടിലേക്കൊരു യാത്ര


യാത്ര ചെറിയ കാട്ടിലൂടെയാണ്.മാനും മയിലും ഉണ്ടാകാറുള്ള വഴിയാണ്

സൺഡേ സെപ്ഷ്യൽ ട്രിപ്പ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം


പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും

ചാലക്കുടി വാഴച്ചാൽ വഴി വാൽപ്പാറക്ക്


റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും , നമ്മളെ കാടിന്റെ അനുഭൂതിയിലേക്ക് വിളിച്ച് ഉണർത്തുന്ന കാറ്റും ,സൗന്ദര്യം തുളുബുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം

;