ചാടി ഇറങ്ങിക്കണ്ട മണ്രോ തുരുത്ത്

 

അടിക്കടി ഉണ്ടായിരുന്ന തിരുവനതപുരം യാത്രയിൽ എപ്പോഴും. ശ്രദ്ധയിൽ പെട്ട സ്ഥലമായിരുന്നു മൺറോതുരുത്ത്. ഒരവസരം കിട്ടിയപ്പോൾ ചാടി ഇറങ്ങി.. കൊല്ലം സ്റ്റേഷൻ കഴിഞ്ഞാൽ ഉടൻവരുന്ന ഒരു ചെറിയ സ്റ്റേഷൻ ആണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ട ഒരു ദ്വീപ് ആണ്.

ഇറങ്ങിയപ്പോൾ തന്നെ അവിടത്തെ മുക്കും മൂലയും അറിയാവുന്ന സുഹൃത്തും ഒരു ഗൈഡുമായ ശരത്തിനെ വിളിച്ചു.ഞങ്ങൾ ഒരുമിച്ചു അ ദ്വീപ് മൊത്തം കറങ്ങി.ദ്വീപിന്റെ മുക്കും മൂലയും അവൻ കൊണ്ട് കാണിച്ചു.

അടിസ്ഥാനപരമായി എട്ടു ദ്വീപുകളുടെ ഒരു ക്ലസ്റ്റർ ആണ് ഈ ദ്വീപ്‌. 13.4 ചതുരശ്ര കിലോമീറ്റർ ആണ് ദ്വീപിന്‍റെ മൊത്തം വിസ്തീർണ്ണം. മൂന്നു വശവും കല്ലടയാറും ഒരു വശം അഷ്ടമുടിക്കായലും, വെള്ളത്താൽ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാൽ സമ്പന്നമാക്കപ്പെട്ട് എട്ടു തുരുത്തുകൾ ചേർന്നതാണ് മൺറോതുരുത്ത്.

അവിടത്തെ വൃത്തി കണ്ടാൽ കൊച്ചിക്കാർ നാണിച്ചുപോകും വെള്ളത്താൽ ഇത്ര ചുറ്റപ്പെട്ടിട്ടും ഒരു കടലാസ്സ് കഷ്ണം പോലും അതിലേക് ആരും ഇട്ടിട്ടില്ല . പ്രകൃതി ഭംഗി ഇഷ്ടപെടുന്നവർക്കും..ഗ്രാമത്തിലൂടെ ഉള്ള തോണി യാത്ര ഇഷ്ടപെടുന്നവർക്കും പറ്റിയ സ്ഥലമാണ്. ചെമ്മൺ പാതകൾ പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന കൈത്തോടുകൾ ഇ കൈതോടിലൂടെ വഞ്ചിയിൽ ദ്വീപ് മൊത്തം കറങ്ങാം. ഇതാണ് എന്നെ അങ്ങോട്ട് ആകർഷിച്ച ഘടകവും. വഞ്ചിയിലെ യാത്രക്കിടയിൽ ഇടക്കിടക്ക് ചെറിയ പാലങ്ങളും വൃക്ഷ ശികിരങ്ങളും വരുമ്പോൾ ശരത്തിന്റെ ഭാഷയിൽ ഒന്ന് ബഹുമാനിക്കണം.തല കുനിച്ചു കൊടുക്കണം. നല്ല രസമാണ് അത്. ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ. തുടങ്ങിയ പ്രകൃതി രമണീയ ഗ്രാമകാഴ്ചകള്‍ ആണ് ഇ വഞ്ചിയാത്രയിൽ മുഴുവൻ. പിന്നെ അവിടത്തെ ജങ്കാർ സർവീസും.അവിടന്ന് നോക്കിയാൽ കാണാവുന്ന പെരുമൺ പാലവും..ദുരന്ത സ്മാരകവും.. ദ്വീപിൽ ആകെയുണ്ടായിരുന്ന പൂട്ടിപോയ കള്ളുഷാപ്പും..എല്ലാം ഞങ്ങൾ കറങ്ങി.

പുരാതന ഒരു പള്ളിയുണ്ട് അവിടെ.ഉണ്ണിയേശുവിനെ കയ്യിലേന്തിയ മാതാവ് സാരി ആണ് വേഷം.അത് ഒരു വ്യത്യസ്തത ആയി തോന്നി.പോകുന്ന വഴിക്ക് നല്ല ഞാവൽ പഴവും ഉണ്ട്.. അവസാനം അസ്തമയം കാണാൻ സ്പെഷ്യൽ ആയ ഒരു സ്ഥലത്തേക്കു ആണ് ശരത് കൊണ്ടുപോയത് കണ്ടൽ ചെടി വളഞ്ഞു ആർച്ചു പോലെ .ഒരു ഗുഹ എന്നാണ് അവൻ പറയുന്നത്. പ്രകൃതിയുടെ ഒരു കല അതിനിടയിലൂടെ അസ്തമയം കാണാൻ നല്ല ഭംഗിയാണ് . അവസാനത്തെ തീവണ്ടിയിൽ അവിടന്ന് പോരുമ്പോൾ അവിടത്തെ ട്രെയിൻ ടിക്കറ്റ് കണ്ടു പഴയകാലത്തെ ടിക്കറ്റ് അത് ചിലപ്പോ അവിടെ മാത്രേ കാണു പക്ഷെ ഒരെണ്ണം ഞാൻ കയ്യിൽ എടുത്തു മൺറോ തുരുത്തിന്റെ ഓർമക്കായി. ഇനിയും പോണം മൺറോ

©Mobin Human‎

 

 

 


Share

 

 

Checkout these

അതിരപ്പള്ളി -ഷോളയാർ-മലക്കപ്പാറ-വാൽപ്പാറ യാത്ര


കുറച്ചു ദിവസം കഴിഞ്ഞു ഒരു വാർത്ത കേട്ട്.....ഞങ്ങൾ പോയി നിന്ന എസ്റ്റേറ്റ് ഇൽ കടുവ ഇറങ്ങി രണ്ടു പേരെ കടിച്ചു കൊണ്ട് പോയി......എന്ന്....ദൈവമേ

കോട്ടപ്പാറയിലെ തേപ്പ് കഥയും തൊമ്മൻ കുത്തിലെ തേച്ചുകുളിയും


അവിടെ എല്ലാരും പ്രണയത്തിലായിരുന്നു. അറുപതു കഴിഞ്ഞ വന്മരങ്ങൾ തന്നെ ചുറ്റി വലിയുന്ന കാട്ടുവള്ളികളോട്..പൂഴിമണ്ണിൽ ഉയർന്നും താഴ്ന്നും രതിയിലേർപ്പെട്ട തായ് വേരുകൾ..കല്ലിനോടും മണലിനോടും കിന്നാരം പറഞ്ഞു പതഞ്ഞൊഴുകുന്ന പുഴ

മൺറോ തുരുത്ത് എന്ന വിസ്മയം


അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.

ഒരു ലഡ്ഡു പൊട്ടിയ കഥ


തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,

മൺറോ തുരുത്ത് യാത്ര


തോണിയിൽ 3-4 മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. 4-5 ആളുകൾക്കു ഒരു തോണിയിൽ കയറാം. ചെറിയ ബോട്ടുകൾ ഉണ്ടെങ്കിലും ചെറുതുരുത്തുകളിലേക്കഉള്ള യാത്രയ്ക്ക് അത് അനുയോജ്യമല്ല

;