കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ആര്യങ്കാവ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്. ഈ പ്രദേശത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നു എന്നും അതിനാൽ ആയിരം കാവ് എന്ന് അറിയപ്പെട്ടു. ആര്യന്മാരുടെ വരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നു.
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു
മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്‍,രാത്രിയാകുമ്ബോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള്‍ കാണാതാകും.പിന്നെ കേള്‍ക്കുന്നത് പക്ഷികളുടെ കൂടണയല്‍ ശബ്ദത്തിനൊപ്പം കേള്‍ക്കുന്ന പ്രകൃതിയുടെ താരാട്ട്