പാലക്കാടു നിന്നു് 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായതും പ്രാദേശികമായി കരിമല എന്നുവിളിക്കുന്നതുമായ മലയുടെ ഒരു ഭാഗത്താണ് ഇവ. പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഒരു പ്രധാനഭാഗമാണിത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം
മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും
ആന,പുള്ളിപ്പുലി,കടുവ , വേഴാമ്പലുകൾ, കരടി, കാട്ടുപോത്ത് , വിവിധ തരം ചിലന്തി... തുടങ്ങിയ വന്യ ജീവികൾ ഈ കാട്ടിൽ ഉണ്ട്. പോകുന്ന വഴിയില്‍ നമുക്കു ആന പിണ്ടിയും , ആന നടന്ന കാല്പാടുകളൊക്കെ കാണാൻ കഴിയും
പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
അല്‍പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല്‍ മതിയാവും