അതിരപ്പള്ളി -ഷോളയാർ-മലക്കപ്പാറ-വാൽപ്പാറ യാത്ര

 

"അതിരപ്പിള്ളി ഷോളയാർ മലക്കപ്പാറ വഴിക്കു ഒരു യാത്ര പോകണം എന്ന് വിചാരിച്ചിട്ട് നാള് കുറച്ചായി....ഫേസ്ബുക്കിൽ പിള്ളേരെല്ലാല്ലാം ഷോളയാർ വനത്തിന്റെ ഫോട്ടോസ് ഒകെ ലോഡ് ചെയ്തു കൊതിപ്പികാൻ തുടങ്ങിയിട്ടു കുറെ നാളായി.....പക്ഷേ ഒറ്റത്തടിയല്ലോല്ലോ....ഫാമിലി ആയി പോകണം എങ്കിൽ കുറെ കാര്യങ്ങൾ ഒരുക്കണം ......ഒറ്റ സ്ട്രെച്ചിൽ തിരുവനന്തപുരത്തു നിന്ന് അതിരപ്പിള്ളി വരെ കാര് ഓടിക്കുവാ ബുദ്ധിമുട്ടാണ്....അപ്പോൾ ഇടക്ക് ഒരു സ്റ്റേ വേണം......അതുമാത്രമല്ല വാൽപ്പാറ എവിടെ താമസിക്കും.......പരിചയത്തിൽ ഉള്ള ആരും ഇല്ല.......പക്ഷേ എല്ലാ തവണയും പോലെ ഇപ്രവാശയവും ദൈവം സഹായിച്ചു.......കൂടെ ജോലി ചെയ്യുന്ന സുഹൃത്തതിന്റെ ഒരു ഫ്രണ്ട് ന്റെ ഹോം സ്റ്റേ മലക്കപ്പാറ ഉണ്ട് എന്ന് കേട്ടു .......ഒന്നും നോക്കിയില്ല....ആളെ വിളിച്ചു സ്റ്റേ റെഡി ആക്കി......പുള്ളി ധൈര്യമായി വന്നോളാൻ ഉം പറഞ്ഞു......ഉച്ച കഴിഞ്ഞു തിരുവനന്തപുരത്തു നിന്ന് തിരിച്ചു എറണാകുളത്തു സ്റ്റേ ചെയ്തു രാവിലെ എണീറ്റ് പോയാൽ......പത്തു-പതിനൊന്നു മണിയോടെ അതിരപ്പിള്ളി പിടിക്കാം......എറണാകുളത്തു കൂട്ടുകാരന്റെ വീട്ടിൽ സ്റ്റേ ഉം റെഡി ആക്കി......അങ്ങനെ ഉച്ചയോടെ tvm നിന്ന് തിരിച്ച ഞങ്ങൾ 7 മണിയോടെ എറണാകുളത്തു എത്തി, കൂട്ടുകാരന്റെ വീട്ടിൽ സ്റ്റേ ചെയ്തു.......എന്നിട്ടു രാവിലെ എണീറ്റ് അതിരപ്പിള്ളി ലക്ഷ്യമാക്കി യാത്ര ത്രിരിച്ചു..............

അങ്കമാലിയിൽ നിന്ന് മൂക്കന്നൂർ വഴിക്കു...ഓയിൽ പാം പ്ലാനറ്റേഷൻ ചെക്‌പോസ്റ് കടന്നു....സിൽവർ സ്റ്റോർ വാട്ടർ പാർക്ക് വഴി നേരെ അതിരപ്പള്ളിയിലേക്കു.......പതിനൊന്നരയോടെ അവിടെ എത്തി......വെള്ളം തീരെ കുറവായിരുന്നാൽ ബാഹുബലിയിൽ കാണുന്നത് പോലെ സുന്ദരം അല്ലായിരുന്നു.......എന്നാലും മനോഹരം......അവിടെ നിന്ന് തന്നെ ഊണ് കഴിച്ചു.....

മലക്കപ്പാറ ലക്ഷ്യമാക്കി യാത്ര തിരിച്ചു......ആദ്യം ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ പോകുന്ന വഴിക്കാണെങ്കിൽ സമയം താമസിച്ചത് കൊണ്ട് അവിടെ ഒരു നോട്ടം നോക്കിയിട്ടുഫ് ഫോറെസ്റ് ചെക്‌പോസ്റ് കടന്നു നേരെ വിട്ടു.......യാത്ര ചെയ്യുന്തോറും വനത്തിന്റെ ഭീകരത വ്യക്തമായി തുടങ്ങി.....അതിമനോഹരമായ ദൃശങ്ങൾ ആയിരുന്നു എങ്കിലും കാര് നിർത്തരുത് എന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ യാത്ര തുടർന്ന്......പോകുന്ന വഴിയിൽ ആന തരുകൾ, പെരിങ്ങല്കുത് ടം റിസെർവോർ, വ്യൂ പോയിന്റ് എന്നിവ കണ്ടു എങ്കിലും കാര് നിർത്താൻ കഴിഞ്ഞില്ല........ഏതാണ്ട് ഒരു മുപ്പതു കിലോമീറ്റര് കഴിഞ്ഞു കാണും റോഡ് നു കുറുകെ ഒരു മരം കിടക്കുന്നു......കാറിനു പുറത്തേക്കു ഇറങ്ങാൻ പോലും പേടി ആകുന്ന രീതിയിൽ ആണ്....ചുറ്റുവട്ടം....ചീവീടുകൾ അതി ശസ്കതമായി കരഞ്ഞു കൊണ്ടിരുന്നു.... എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ ആണ് ദൈവദൂതന്മാർ പോലെ കുറച്ചു ബുള്ളറ്റ് ഫ്രീക്കന്മാർ എത്തിയത്......അവർ എല്ലാം കൂടി വഴിമുടക്കി കിടന്നു മരം നിസ്സാരമായി എടുത്തു മാറ്റി തന്നു......അവർക്കു മനസ്സറിഞ്ഞു ഒരു നന്ദി പറഞ്ഞു നേരെ മലക്കപ്പാറയിലേക്കു.......

അഞ്ചു മണിയോടെ മലക്കപ്പാറ എത്തി......കേരളം-തമിഴ്നാട് ചെക്ക് പോസ്റ്റ് നടുത്തായിരുന്നു....നമ്മുടെ ഹോം സ്റ്റേ.....ചെറി ഗ്രീൻ കോട്ടജ്.....ഷോളയാർ ടാം റിസെർവോർ നേരെ താഴെ ആയി.......ഹോം സ്റ്റേ യുടെ ഓണർ സ്റ്റേറ്റ് ലെവൽ ടി പ്ലന്റഷന് ലേബർ യൂണിയൻ നേതാവാണ്.......അന്ന് കുറച്ചു എല്ലാം അവിടെ കറങ്ങി നടന്നു കുറച്ചു ഫോട്ടോസ് എടുത്തു.....താമസം പരാമസുഗം.....അടുത്ത ദിവസം അതിരാവിലെ ഞങ്ങൾ വാല്പാറക് വെച്ച് പിടിച്ചു......ഒരു മുപ്പതു കിലോമീറ്റര് കടക്കണം അവിടെ എത്താൻ......റിസോർട് ഓണർ റെക്കമെൻഡേഷൻ പ്രകാരം ഗ്രീൻ ഹിൽ ഹോട്ടൽ ഇത് നിന്ന് തന്നെ ഫുഡ് കഴിച്ചു.....പറയാതെ വയ്യ .....വളരെ നല്ല ഫുഡ് ആയിരുന്നു......അവിടെ നിന്ന്.....നല്ലമുടി വ്യൂ പോയിന്റ് ലേക്കുള്ള ഡ്രൈവ് അല്പം സാഹസിക്കും ആയിരുന്നു......അവിടെ മലകുകളിൽ ഒരു മുരുഗൻ ടെംപിൾ യിലും പോയതിനു ശേഷം നേരെ തിരിച്ചു ഷോളയാർ ഡാം വ്യൂ പോയിന്റ് ലേക് തിരികെ വന്നു.......അന്ന് വൈകുന്നേരത്തേക്കു ഞങ്ങൾ ഒരു ജീപ്പ് സഫാരി ബുക്ക് ചെയ്തിരുന്നു....അതായിരുന്നു.....ഞങ്ങയുടെ ഇ ട്രിപ്പിൾ ഏറ്റവും എൻജോയ് ചെയ്തത്.......

തേയില എസ്റ്റേറ്റ് ഇത് നിന്ന് 5 മണിയോടെ ആള്കാരെല്ലാം എല്ലാം ഒഴിഞ്ഞതോടെ നമ്മൾ നേരെ ബാബു ചേട്ടന്റെ ജീപ്പിൽ തേയില എസ്റ്റേറ്റ് ഉം കാടുമായി ചേർന്ന് നിൽക്കുന്ന വ്യൂ പോയിന്റിലേക്കു യാത്ര തിരിച്ചു.....ഇടക്ക് വഴിയിൽ....തേയില എസ്റ്റേറ്റ് യിലെ ആൾക്കാരെ കണ്ടു കുശലം പറഞ്ഞപ്പോൾ അവരാണ് പറഞ്ഞത് തൊട്ടു മുകളിൽ ആന ഇറങ്ങി നിൽക്കുന്ന കാര്യം.....ഞാൻ ഒന്നും ഭയന്നെങ്കിലും....ബാബു ചേട്ടന്റെ ധൈര്യത്തിൽ മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു...........പോകുന്ന വഴിയിൽ ആന തകർത്തു എരിയുന്ന എസ്റ്റേറ്റ് മാനേജരുടെ ഒരു ബിൽഡിംഗ് കണ്ടു.....എത്ര പുതുക്കി പണിതാലും ആന വീണ്ടും വീണ്ടും അത് തകർക്കും .......

അങ്ങനെ ഏതാണ്ട് ഒന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്തു ചെയ്തു കുന്നിന്റെ മുകളിൽ എത്തി......ഒരു വശത്തു തമിഴ്നാട് ആണ്.......അവിടെ ഒരു വ്യൂ പോയിന്റിലേക്കു നമ്മൾ നടന്നു.....അതിമനോഹരം ആയിരുന്നു അവിടം.....ഒരാളും വരാത്തത് കൊണ്ട്.....നല്ല കിടിലം കാടാണ്.....അടുത്ത് തന്നെ ഒരു കടുവയുടെ മട ഉണ്ട് എന്ന് ബാബുച്ചേട്ടൻ പറഞ്ഞപ്പോൾ ഞെട്ടാതിരുന്നില്ല..........അവിടെ കുറച്ചു നേരം ചിലവഴിച്ചു തിരികെ വരുമ്പോൾ അതാ നില്കുന്നു മൂന്ന് നാല് കല്ലൻ ആനകൾ വഴിയിൽ......ചെറുതായി ഒന്ന് പേടിച്ചെങ്കിലും നമ്മൾ ജീപ്പിന്റെ റൂട്ട് മാറ്റി തിരികെ പൊന്നു......ഇരുൾ വീണത് കൊണ്ട് തന്നെ അധികനേരം അവിടെ നില്കുന്നത് പന്തിയല്ല എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു......

പോരുന്ന വഴി കാട്ടുപോത്തിനെ തൊട്ടു അടുത്ത് കണ്ടു......കടുവയുടെ മട എത്താറായപ്പോൾ ജീപ്പിന്റെ വെളിച്ചം ഓഫ് ആക്കി....ശബ്ദം അധികം ഉണ്ടാകാതെ പതുകെ ആണ് വന്നു എങ്കിലും ഒന്നിനെയും കണ്ടില്ല......എന്തായാലും അതിരപ്പിള്ളി-ഷോളയാർ-മലക്കപ്പാറ ട്രിപ്പ് നന്നേ ഇഷ്ടപ്പെട്ടു........തിരികെ റൂമിൽ എത്തി കിടന്നു ഉറങ്ങിയിട്ട് പിറ്റേ ദിവസം എല്ലാവര്ക്കും നന്ദി പറഞ്ഞു.....നേരെ തിരുവനന്തപുരത്തേക്കു തിരിച്ചു......

(കുറച്ചു ദിവസം കഴിഞ്ഞു ഒരു വാർത്ത കേട്ട്.....ഞങ്ങൾ പോയി നിന്ന എസ്റ്റേറ്റ് ഇൽ കടുവ ഇറങ്ങി രണ്ടു പേരെ കടിച്ചു കൊണ്ട് പോയി......എന്ന്....ദൈവമേ......ഒരു വിളി എന്റെ ഉള്ളിൽ നിന്ന് വന്നെങ്കിലും....ആരോടും ഒന്നും പറയാൻ നിന്നില്ല.....എന്തിനാ എന്റെ ട്രിപ്പ് കൾക്ക് വിലങ്ങു തടികളെ സൃഷിടിക്കുന്നതു.....😉

(Please visit "Dreams of Backpackers" YouTube channel or Facebook page for my Travel Videos)

©Amal Madhavan

 

 

 


Share

 

 

Checkout these

അസുരന്‍കുണ്ടിലേക്കൊരു യാത്ര


യാത്ര ചെറിയ കാട്ടിലൂടെയാണ്.മാനും മയിലും ഉണ്ടാകാറുള്ള വഴിയാണ്

ആനചാടിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോയാലോ


ഇത്രത്തോളം മനോഹരമായതും അപകടരഹിതമായതും ആയ മറ്റൊരു വെള്ളച്ചാട്ടം കാണുമോ എന്ന് പോലും അറിയില്ല..... കൊച്ചു കുട്ടികൾക്ക് വരെ വെള്ളച്ചാട്ടത്തിൽ ഭയമില്ലാതെ കുളിക്കാം എന്നതാണ് പ്രേത്യേകത. മുട്ടോളം വെള്ളം മാത്രമേ ഇവിടുള്ളൂ

സൺഡേ സെപ്ഷ്യൽ ട്രിപ്പ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം


പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും

അതിരപ്പള്ളി -ഷോളയാർ-മലക്കപ്പാറ-വാൽപ്പാറ യാത്ര


കുറച്ചു ദിവസം കഴിഞ്ഞു ഒരു വാർത്ത കേട്ട്.....ഞങ്ങൾ പോയി നിന്ന എസ്റ്റേറ്റ് ഇൽ കടുവ ഇറങ്ങി രണ്ടു പേരെ കടിച്ചു കൊണ്ട് പോയി......എന്ന്....ദൈവമേ

ഒരു ലഡ്ഡു പൊട്ടിയ കഥ


തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,

;