വിനോദ സഞ്ചാരത്തിനും , മീൻ പിടുത്തതിനും പ്രശസ്തമാണ് അഴീക്കൽ ബീച്ച് .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ആണ് അഴീക്കല്‍ ബീച്ച്.
ദൂരെ ആഴ കടലിൽ നിന്നും മത്സൃ ബന്ധന ബോട്ടുകൾ മീനുകളുമായി പോക്കുന്ന ദ്യശ്യ മനോഹാരിതയും , കടൽ കാറ്റിന്റെ തണുത്ത ചില സമയങ്ങളിലെ വീശലും തലോടലുകളും ഏതൊരു സഞ്ചാരിയേയും അഴീക്കൽ ബീച്ച് വശീകരിക്കുന്നുമുണ്ട് . അതു പോലെ തന്നെയാണ് ഇവിടെ നിന്ന് കണ്ണോടിച്ചാൽ കാണുന്ന എല്ലാ കാഴ്ചകളും ആരുടെയും മനസ്സ് കുളിർപ്പിക്കും. വൈകുന്നേരങ്ങളിലെ കാഴ്ചയ്ക്ക് ഭംഗിയേറും. അസ്തമയ സൂര്യന്റെ നിറഭംഗി. പുലിമുട്ടുകൾക്കിടയിലൂടെ കടലിൽ നിന്ന് നിരയായി പ്രവേശിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ എല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. പാറ കൂട്ടങ്ങളിൽ തട്ടി ചന്നം ചിന്നം ചിതറുന്ന തിരമാലകൾ ഓരോ തവണയും ഓരോ കഥകൾ പറയാറുണ്ട് . ശ്രദ്ധയോടെ നമ്മൾ കാതുകൾ കൂർപ്പിച്ചിരുന്നാൽ അത് അറിയാൻ സാധ്യമാക്കും
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ
ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ ഒരു പാറ കുന്നാണിത്. മുകളിലേക്കു കയറിയാൽ അതി മനോഹരമാണ് ഇവിടത്തെ കാഴ്ച.. പ്രകൃതിയുടെ കരവിരുതും ആകാശ കാഴ്ച്ചയും മതി വരുവോളം ആസ്വദിക്കാം.