സഞ്ചാരികളുടെ സ്വർഗം എന്നുതന്നെ എറണാകുളത്തെ വിശേഷിപ്പിക്കാം. ബീച്ചുകളും മാളുകളും ഷോപ്പിങ്ങും മലയോരങ്ങളും കാടുകളും പുഴകളും ഒക്കെ ആയി ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ പ്രധാനപ്പെട്ട ഒരു സ്ഥലം ആണ് എറണാകുളം.
മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ഉൾപ്പെടാത്ത ബാക്കി സ്ഥലങ്ങളെ ആണ് എറണാകുളം എന്ന് പറയുന്നത്. എറണാകുളം ടൌൺ, വൈപ്പിൻ, പറവൂർ, കോലഞ്ചേരി, കിഴക്കമ്പലം, പെരുമ്പാവൂർ, കോതമംഗലം അങ്ങിനെ പരന്നു കിടക്കുകയാണ് എറണാകുളം.
ഭൂതത്താൻ കെട്ട്, പാലിയം ഡച്ച് പാലസ്, ഹിൽപാലസ്, ചെറായി ബീച്ച്, ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ്, കുഴുപിള്ളി ബീച്ച്, തട്ടേക്കാട്, പൂയംകുട്ടി, ഇടമലയാർ, കടമക്കുടി, പിഴല, പാണിയേലി പോര്, കോടനാട്, കപ്രിക്കാട്, മംഗളവനം, ഇഞ്ചതൊട്ടി തൂക്കുപാലം, കുട്ടമ്പുഴ - ആനക്കയം, അരീക്കൽ വെള്ളച്ചാട്ടം, അയ്യപ്പന്മുടി, പാഴൂർ തുക്കുപാലം, പള്ളിപ്പുറം കോട്ട, എഴാറ്റുമുഖം, ഇരിങ്ങോൾ കാവ്, ഇല്ലിത്തോട്, കൊടികുത്തി മല, വടാട്ടുപാറ, മാലിപ്പുറം അക്വാ ഫാം, കൂറുമല, ബ്രോഡ് വേ ഇവയൊക്കെ ചില പ്രധാന ആകർഷണങ്ങൾ ആണ്.
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്.
കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. വർക്കല ബീച്ച് ന്റെ തന്നെ മറ്റൊരു പേരാണ് പാപനാശം ബീച്ച്.
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .