വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ബീച്ചുകളില് തൃശ്ശൂര് ജില്ലയിലെ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബീച്ചാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂരില് നിന്നും 5 കിലോമിറ്ററും ചാവക്കാട് ടൌണിൽ നിന്നും 2 കിലോമിറ്റെര്‍ അകലെയാണ് ബീച്ച് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടല്തീരങ്ങളിലൊന്നാണ് നിരവധി യാത്രികരുടെ പ്രിയകേന്ദ്രമായ ചാവക്കാട് ബീച്ച്.കാറ്റാടി കാടുകളും നെടുനീളനന് തെങ്ങിന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള് കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും. അനുദിനം ഋതുഭേദങ്ങള് വകവെയ്ക്കാതെ നോദസഞ്ചാരികള് ഒഴുകിയെത്തുകയാണ്.
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.