തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട് . നാലുകെട്ടും നടുമുറ്റവും കൊത്തുപണികളും ഒക്കെ ഇവിടെ കാണാൻ കഴിയും.
ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ആകുന്നു. 66 ആനകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. വിഘ്നേശ്വരഭഗവാന് വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.നിത്യവും ആയിരകണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നു . രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയും ആണ് പ്രവേശന ഫീസ്. ഫോട്ടോ എടുക്കാൻ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു
കേരളത്തിന്റെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടല്തീരങ്ങളിലൊന്നാണ് നിരവധി യാത്രികരുടെ പ്രിയകേന്ദ്രമായ ചാവക്കാട് ബീച്ച്.കാറ്റാടി കാടുകളും നെടുനീളനന് തെങ്ങിന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള് കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.
ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.
കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം