ശ്രി മൂലം തിരുനാള്‍ രാമവര്‍മ 1904ല്‍ നിര്‍മിച്ചതാണ് ചീന കൊട്ടാരം. പഴയ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ആണ് ഇത്. തിരുവിതാംകൂർ ചരിത്രത്തോളം പഴക്കമുണ്ട് കൊട്ടാരത്തിനും. ചൈനീസ് ബംഗ്ലാവുകളുടെ നിർമിതിയോട് സാദൃശ്യമുള്ളതിനാലാണ് ചീന കൊട്ടാരമെന്ന് പേരുവീണത്. ഏഴ് മുറികളുള്ള കൊട്ടാരം പുറമെ നിന്ന് നോക്കിയാൽ രണ്ട് നിലകളെന്ന് തോന്നും. എന്നാൽ ഒരു നിലയായാണ് നിർമാണം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്‌ഈ പ്രശസ്തി കൈവന്നത്
വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം.
ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്
വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്, എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതി അതാണ് ജാനകിക്കാട്
ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.