തങ്കശ്ശേരി വിളക്കുമാടം

 

1902-ൽ നിർമ്മിച്ച ഈ വിളക്കുമാടത്തിനു 144 അടി ഉയരം ഉണ്ട്. ഏറെനാളായി തമിഴ് ഭീകരരുടെ ഭീഷണിയെത്തുടർന്ന് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്ന ഈ വിളക്കുമാടം 2006 മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു. നാമമാത്രമായ ഒരു തുക പ്രവേശനത്തിനു ഈടാക്കുന്നുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകൾ നിറഞ്ഞ കടൽത്തട്ടിനെയും കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകൾക്ക് അപായസൂചന നൽകുന്നു. തങ്കശ്ശേരി ലൈറ്റ്ഹൌസിൽ ഇന്നു ലിഫ്റ്റുള്ളതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.മുന്പ് 192 പടികൾ കയറണമായിരുന്നു,

ലൈറ്റ് ഹൗസിനു മുകളിലെത്തി കൊല്ലവും കടലും കാണണമെങ്കിൽ.തിരിയുന്ന ലെൻസിലൂടെ 15 സെക്കന്റിൽ 3 തവണ കടലിലേക്കു വെളിച്ചം വലിച്ചെറിയുന്ന ലൈറ്റ്ഹൌസ് കാണുന്പോൾ കടലിലെ ഇരുട്ടിലലയുന്ന നാവിക൪ ഉരുവിടുന്നത് 'കൊല്ലം ' എന്നാവും.ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ടാവും 1902 ൽ നി൪മ്മിച്ച ലൈറ്റ്ഹൗസിന്.

 

 

Location Map View

 


Share

 

 

Nearby Attractions

തങ്കശ്ശേരി കോട്ട


പോർച്ചുഗീസുകാരാണ് ഇവിടെ കോട്ട പണിതുയർത്തിയത്

തിരുമുല്ലവാരം ബീച്ച്


ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്

മുണ്ടക്കൽ ബീച്ച്


മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്‌ഈ പ്രശസ്തി കൈവന്നത്

തങ്കശ്ശേരി ബീച്ച്


കൊല്ലം ചിന്നക്കടയിൽ നിന്നും 3km സഞ്ചരിച്ചാൽ ഇവിടെ എത്താം

ചിന്നക്കട ക്ലോക്ക് ടവർ


കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട‌)

ചീന കൊട്ടാരം


ചൈനീസ് ബംഗ്ലാവുകളുടെ നിർമിതിയോട് സാദൃശ്യമുള്ളതിനാലാണ് ചീന കൊട്ടാരമെന്ന് പേരുവീണത്.

തേവള്ളി കൊട്ടാരം


വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം.

നീണ്ടകര തുറമുഖം


അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത.

അഷ്ടമുടി കായൽ


കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു

Checkout these

ചെരുപ്പടി മല മിനി ഊട്ടി


ശിശിര കാലങ്ങളില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്

എക്കോ പോയിന്റ്


മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്.

പീച്ചി ഡാം


കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.

കോവിൽ തോട്ടം വിളക്കുമാടം


കടൽ തീരത്തു നിന്നും 10 മീറ്റർ മാത്രം ദൂരത്താണീ മനോഹര വിളക്കുമാടം.

മല്ലീശ്വരമുടി


കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്

;