തൃശൂർ ഷൊർണൂർ റൂട്ടിൽ ഏകദെശം 16 km സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും അത്താണി ടൗണിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 5km പോയാൽ ചേപ്പാറയിൽ എത്താം. ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ ഒരു പാറ കുന്നാണിത്. മുകളിലേക്കു കയറിയാൽ അതി മനോഹരമാണ് ഇവിടത്തെ കാഴ്ച.. പ്രകൃതിയുടെ കരവിരുതും ആകാശ കാഴ്ച്ചയും മതി വരുവോളം ആസ്വദിക്കാം.
മുകളിൽ അണ കെട്ടി നിർത്തിയ ചെറിയ ഒരു തടാകമുണ്ട് അതിന്റെ കരയിൽ കാറ്റു കൊണ്ടിരിക്കാൻ തന്നെ ഒരു പ്രേത്യക സുഖമാണ്... വൈകുനേരം ചിലവഴിക്കാൻ പറ്റിയ അടിപൊളി സ്ഥലമാണിത്..
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.