ത്രിശ്ശൂരില് നിന്ന് ഒരു 13 കിലോമീറ്റര് മാറി സേലം- കന്യാകുമാരി ഹൈവേയില് ചെമ്പൂത്രയിലാണ് പട്ടത്തിപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ചെറിയ ഒരു സ്ഥലം. വളരെ ശാന്തമാണിവിടം.. ചെറുതും വലുതുമായ പറകളാണിവിടെ....
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ ഒരു പാറ കുന്നാണിത്. മുകളിലേക്കു കയറിയാൽ അതി മനോഹരമാണ് ഇവിടത്തെ കാഴ്ച.. പ്രകൃതിയുടെ കരവിരുതും ആകാശ കാഴ്ച്ചയും മതി വരുവോളം ആസ്വദിക്കാം.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം