പൂഞ്ഞാർ അടിവാരം കോട്ടത്താവളം വെള്ളച്ചാട്ടം..ഈ രാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാർ വഴി അടിവാരത്ത് എത്തിയാൽ 5 കിലോമീറ്റർ ജീപ്പ് റോഡിൽ കൂടി സഞ്ചരിച്ചാൽ കോട്ടത്താവളം അരുവിയിൽ എത്താം. വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. മീനച്ചിലാറ്റിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ, മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും