ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും . ജെവ വൈവിധ്യം നിറഞ്ഞ പൊന്തൽക്കാടുകളും കണ്ടൽകാടുകളും സന്ധ്യ സമയത്ത് കുടണയുന്ന പക്ഷികളും കായലിന്റെ മനോഹാരിതയും മുഖ്യ ആകർഷണം. എങ്ങനെ കാക്കത്തുരുത്തണയാം
കൊച്ചിയിൽ നിന്നും ആലപ്പുഴ റോഡിൽ (ദേശിയ പാത 17 ) എരമല്ലുർ ഫെറിയിൽ എത്തുക അവിടെ നിന്ന് ചെറു വള്ളങ്ങളോ ചങ്ങാടങ്ങളോ ഉപയോഗിച്ച് കായൽ യാത്ര നടത്തി കാക്കത്തുരുത്ത് ചുറ്റാം . ദ്വീപിലെ കാഴ്ചകൾക്ക് കുടുതൽ മനോഹാരിത വൈകുന്നേരങ്ങളിലാണ്.
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്.
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം