പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്.
പച്ചപ്പണിഞ്ഞ കുന്നിന്മുകളില് കയറി താഴ്വാരത്തില് കണ്ണും നട്ട് നിന്നാല് നിങ്ങള് മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും
കാടും മേടും താണ്ടി കട്ട ഓഫ് റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്,സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്,രാത്രിയാകുമ്ബോഴേക്കും കോട മഞ്ഞു വീണു ഹെയര് പിന് ബെന്റുകള് കാണാതാകും.പിന്നെ കേള്ക്കുന്നത് പക്ഷികളുടെ കൂടണയല് ശബ്ദത്തിനൊപ്പം കേള്ക്കുന്ന പ്രകൃതിയുടെ താരാട്ട്
ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് പൂയംകുട്ടി.