പരുന്തുംപാറ

 

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.

വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.

പരുന്തുംപാറ എന്ന വാക്ക് വന്നത് രണ്ടു വാക്കുകളിൽ നിന്നാണ് പരുന്ത് (Eagle) പാറ (Rock) .ഈ പാറമുകളിൽ കയറി നിന്നാൽ ചുറ്റുമുള്ള നിബിഡ വനത്തിന്റെ 360 ഡിഗ്രി കാഴ്ച കാണാൻ സാധിക്കും. പരുന്തുംപാറയിലേക്കുള്ള വഴി ടാർ ചെയ്തത് ആണ് പക്ഷേ വളരെ ഇടുങ്ങിയത് ആണ്. എന്നാൽ യാത്രയെ സ്നേഹിക്കുന്ന ആർക്കും മികച്ച ഡ്രൈവിംഗ് അനുഭവം ആയിരിക്കാം.ഈ റോഡ്.

ഇരുഭാഗത്തും തേയിലത്തോട്ടങ്ങൾ, കൂടെ കൊടും വളവുകൾ നിറഞ്ഞ വഴി .യഥാർത്ഥത്തിൽ ട്രക്കർ പറുദീസ എന്നറിയപ്പെടുന്ന ഈ സ്ഥലം കുടുംബത്തോടൊപ്പം അവധിക്കാല യാത്ര ആസൂത്രണം ഒരു ഉത്തമ സ്ഥലമാണ്.

ഈ വ്യൂ പോയിന്റ് ശബരിമല വനത്തിന്റെ ഒരു വളരെ മനോഹര ദൃശ്യം തരുന്നു. വളരെ അഗാധം ആയ കൊക്കയാണ് പരുന്തുംപാറ. ഒരുപാട്ആൾക്കാർ ആത്മഹത്യ ചെയ്തിട്ടുള്ള സ്ഥലം ആണിത്. ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ട്. എന്നിട്ടും അതിന്റെ മുകളിലൂടെ ചാടി ആത്മഹത്യചെയ്യുന്നവർ ഇപ്പോളും ഉണ്ട്. താഴെ വളരെ അഗാധം ആയ കൊക്ക ആണ്. നിരവധി വന്യ മൃഗങ്ങൾ ഉണ്ട് ആന അടക്കം. ..ചെങ്കുത്തായ പാറകൾ ഒത്തിരിയുണ്ടിവിടെ ..പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനു ഒപ്പം സ്വന്തം സുരക്ഷാ കൂടി ഓരോ യാത്രികനും ശ്രെദ്ധിക്കേണ്ടത് ആണ്. എൻട്രി പാസ് ഒന്നും ഇല്ല

 

 

Location Map View

 


Share

 

 

Nearby Attractions

പീരുമേട്


ഇടുക്കി, മല, ചായ തോട്ടങ്ങൾ ,

പട്ടുമല


ചെങ്കുത്തായ ഗിരിശൃംഖങ്ങള്‍, കുഞ്ഞരുവികള്‍, തേയിലത്തോട്ടങ്ങളുടെ ഹരിതാഭ

പാഞ്ചാലിമേട്


പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം

Checkout these

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

ആനക്കര


സുഗന്ധവ്യഞ്ജനങ്ങൾ ആണ് ഇവിടുത്തെ പ്രേത്യകത.

പയ്യോളി ബീച്ച്


മുട്ടയിടുവാനായി കര തേടിയെത്തുന്ന കടലാമകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത

കബിനി പുഴ


പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്

പടിഞ്ഞാറെക്കര ബീച്ച്


പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.

;