കനകമല

 

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു പ്രകൃതിരമണീയമായ ഒരു സ്ഥലം ആണ് കനകമല. കനകമഹർഷി തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ഇടം കാരണം കനകമല എന്ന് അറിയപ്പെടുന്നു എന്നും സ്വർണ്ണം മൂടിയ മലയായത് കാരണം മലയ്ക് അങ്ങനെ പേര് വന്നു എന്നും പറയപ്പെടുന്നു

എന്ത് തന്നെയായാലും സമുദ്ര നിരപ്പില്‍ നിന്ന് 150 മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശമായത് കൊണ്ട് സഞ്ചാരികളുടെ ഒരു ഇഷ്ട ഇടം ആണ് കനകമല. ജൈവ വൈവിധ്യങ്ങളുടെ സമ്പന്നകേന്ദ്രമാണ് കനകമല. ഒട്ടേറെ ഐതിഹ്യങ്ങളുള്ള കനകമലയുടെ കിഴക്കന്‍ ചെരിവുകളില്‍ കാണുന്ന നിത്യഹരിത വനത്തില്‍ ഉണ്ടാകുന്ന ഏതാനും വൃക്ഷങ്ങളെയും, ഒട്ടനവധി ഔഷധികളെയും വള്ളിക്കാവുകളെയും ഷഡ്പദ ഭോജിയായ ഡ്രോസിറ എന്ന സസ്യത്തെയും കണ്ടുവരുന്നു.

കാട്ടുപൂച്ച, വെരുക്, മുള്ളന്‍പന്നി, കല്ലുണ്ണ(മരപ്പട്ടി) തുടങ്ങിയ വന്യജീവികളുടെയും പനങ്കാക്ക, തീക്കുരുവി, വേലിത്തത്ത, തിത്തിരി പക്ഷി, ബുള്‍ബുള്‍, ആനറാഞ്ചി, കാടുമുഴക്കി തുടങ്ങിയ പക്ഷികളുടെയും സതേണ്‍ ബേര്‍ഡ് വിംഗ്, ബ്ളൂബോട്ടില്‍, ക്രിംസണ്‍ റോസ്, ബാരോനറ്റ്, പാന്‍സി, പീകോക്ക്, ബ്ളൂമോര്‍മണ്‍ തുടങ്ങി വിവിധ ഇനം ചിത്രശലഭങ്ങളുടെയും, അറ്റ്ലസ് മോത്ത് എന്ന അപൂര്‍വ്വം ഇനം നിശാശലഭത്തിന്റെയും ആവാസകേന്ദ്രമാണിവിടം. കനകമലയുടെ മറ്റൊരു സവിശേഷത എന്നത് വേനല്‍ക്കാലത്തും വറ്റാത്ത നീരുറവകളാണ്.

 

 

Location Map View

 


Share

 

 

Checkout these

അസുരൻകുണ്ട് ഡാം


മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക്‌ മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.

പൂമല അണക്കെട്ട്


ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.

അഞ്ചുതെങ്ങു കോട്ട


ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക്‌ പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്

മണ്ണീറ വെള്ളച്ചാട്ടം


മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും

കുടയത്തൂർ


ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു

;