കാഞ്ഞിരക്കൊല്ലി

 

കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്. ഈ സ്ഥലത്തെക്കുറിച്ചു ആൾക്കാർ ഇപ്പോൾ അറിഞ്ഞു വരുന്നതേ ഉള്ളൂ എന്നത് കൊണ്ട് തന്നെ തിരക്ക് തീരെ കുറവാണ്.

കൊടക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ വലിയ കൊല്ലികള്‍ ഇവിടെയുണ്ടെന്നതാണ് ഈ മലമ്പ്രദേശത്തെ ശ്രദ്ധിക്കാനിടയാക്കിയത്. കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലേക്ക് നവംമ്പര്‍ മുതല്‍ സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും കോടമഞ്ഞും നീലക്കുറിഞ്ഞിയുടെ വസന്തകാലവും കുളിര്‍മയേകി ഒഴുകുന്നു വെള്ളച്ചാട്ടങ്ങളും കാഞ്ഞിരക്കൊല്ലിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.

കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം എന്നിവ സഞ്ചാരികളുടെ മനം കവരും. കോടമഞ്ഞ് നിറഞ്ഞ ഈ പ്രദേശത്ത് നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വതയും സഞ്ചാരികളെ ഇവിടേക്ക് ധാരാളമായി ആകര്‍ഷിക്കുന്നു. അതിര്‍ത്തിവനത്തിലൂടെയുള്ള യാത്രയും സഞ്ചാരികളിഷ്ടപ്പെടുന്നു.

 

 

Location Map View

 


Share

 

 

Nearby Attractions

ആനതെറ്റി വെള്ളച്ചാട്ടം


ശശിപ്പാറയ്ക്ക് സമീപത്തായി ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട് ആനതെറ്റിവെള്ളച്ചാട്ടം ഞാൻ ഇപ്പോൾ അതിന് മുന്നിലായാണ് ഉള്ളത്. മഴക്കാലമായതിനാൽ ഇതും സജീവമാണ് പാറകളെല്ലാം തന്നെ വഴുവഴുപ്പുള്ളതാണ് കാലൊന്നു തെന്നിയാൽ അഘാതമായ താഴ്ച്ചയിലേക്ക് ചെന്നു പതിക്കും

ശശിപ്പാറ


കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.

അളകാപുരി വെള്ളച്ചാട്ടം


കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച

ഏഴരക്കുണ്ട് വെള്ളച്ചാട്ടം


വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.

Checkout these

പട്ടത്തിപാറ വെള്ളച്ചാട്ടം


മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം

ബോൾഗാട്ടി പാലസ്


ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്

അഷ്ടമുടി കായൽ


കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു

മണ്ണീറ വെള്ളച്ചാട്ടം


മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും

ചീന കൊട്ടാരം


ചൈനീസ് ബംഗ്ലാവുകളുടെ നിർമിതിയോട് സാദൃശ്യമുള്ളതിനാലാണ് ചീന കൊട്ടാരമെന്ന് പേരുവീണത്.

;