ഇടുക്കി ജില്ലയിലെ മന്നാൻ എന്ന ആദിവാസി സമുദായത്തിൻറെ രാജ തലസ്ഥാനമാണ് കോവിൽമല. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാണിത്. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ കട്ടപ്പനയിൽ നിന്നും 17 കിലോ മിറ്റർ അകലെ പെരിയാറിൻറെ അടുത്താണ് ഈ പ്രദേശം. കോഴിമല എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
കേരളത്തിൽ രാജഭരണം നിലവിലുള്ള ഏക സമൂഹമാണ് മന്നാൻ ആദിവാസികൾ. അരിയാൻ രാജമന്നാൻ എന്ന പേരുള്ള 24 വയസ് പ്രായമുള്ള യുവരാജാവായിരുന്നു ഈ സമൂഹത്തെ ഭരിച്ചിരുന്നത്. 2011 ഡിസംബർ 28-ന് കുടൽ സംബന്ധമായ അസുഖത്താൽ ഇദ്ദേഹം അന്തരിച്ചു. പുതിയ രാജാവായി രാമൻ രാജമന്നാനെ തെരഞ്ഞെടുത്തിരുന്നു. മുക്കാൽ ലക്ഷത്തോളം അംഗങ്ങളാണ് മന്നാൻ സമൂഹത്തിലുള്ളത്.
മുത്തശികഥകളുടെ ഏടുകളില്‍ നിന്നും ഇറങ്ങിവന്നതുപോലുളള രാജ്യമാണ് കോഴിമല. കാലപ്പകര്‍ച്ചയില്‍ നിറം മങ്ങാത്ത ഗോത്രസംസ്‌കൃതിയുടെ ശേഷിപ്പ്. രാജാവും സേനാനായകരും ദ്വാരപാലകരും എല്ലാം ഇവിടെ സജീവം. കട്ടപ്പനക്കടുത്ത് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് കോഴിമല. ഇന്ത്യയില്‍ ഇതുപോലെ മറ്റൊരു രാജവംശമുളളത് ത്രിപുരയിലാണ്.
അമ്പതുകളില്‍ താഴ് വാരങ്ങളില്‍ നിന്നും കുടിയേറ്റം ഉണ്ടാകും വരെ ഇടുക്കി വനവാസികളുടെ വിഹാര ഭൂമിയായിരുന്നു. മന്നാനും മുതുവാനും ഈരാളിയും മലവേടനും നായാടിയും മലമേടുകള്‍ വാണിരുന്ന കാലത്താണ് തിരുവിതാംകുറുകാരുടെ കുടിയേറ്റം. ഈ ആദിവാസി വിഭാഗങ്ങളില്‍ 15,000 ഓളം വരുന്ന മന്നാന്‍ സമുദായത്തിന് രാജാവ് കാണപ്പെട്ട ദൈവമാണ്. കോഴിമലക്ക് കീഴില്‍ നാല് കാട്ടുരാജ്യങ്ങളുണ്ട്. ഉടുമ്പഞ്ചോല താലൂക്കിലെ നടുക്കുട, മണിയാറങ്കുടി ഭാഗത്തെ ആറ്റാല്‍, ഒരുപുറം, അടിമാലിക്കടുത്ത് ചെങ്കനാട്ടുമല എന്നിവ. രാജാവിന്റെ പ്രതിനിധികളായി ഒമ്പത് കാണിക്കാര്‍ എല്ലാ രാജ്യങ്ങളിലുമായി ഭരണം നിയന്ത്രിക്കുന്നു.
പാണ്ഡ്യ രാജാവും ചോള രാജാവും പണ്ടെന്നോ യുദ്ധം നടത്തിയപ്പോള്‍ പാണ്ഡ്യനെ സഹായിച്ചതിന്റെ പ്രത്യുപകാരമായി വനവിഭവങ്ങള്‍ എടുക്കാന്‍ മന്നാന്‍ സമുദായത്തെ അനുവദിച്ചു. അങ്ങനെ അവര്‍ വനവാസികളായി. ഭാഷാടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും വേര്‍തിരിഞ്ഞപ്പോള്‍ ഇവര്‍ ഇടുക്കിയിലായി. അംഗ സംഖ്യ പെരുകിയപ്പോള്‍ അയല്‍ ജില്ലകളിലേക്കും ചേക്കേറി. ഇപ്പോള്‍ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലും ത്രിപുരയിലുമായി മന്നാന്‍ സമുദായാംഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.
പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും