കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്.
അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം കൽപറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂര൦
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.
മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.
പാലത്തിനു ഒരുവശം കടല്‍ മറു വശം കായല്‍.മഴക്കാലത്ത് അഞ്ചുതെങ്ങ്-കഠിനംകുളംകായലുകള്‍ പൊഴി മുറിഞ്ഞു ഒന്നായി സംഗമിക്കുന്ന തീരം
പച്ചപ്പണിഞ്ഞ കുന്നിന്മുകളില് കയറി താഴ്വാരത്തില് കണ്ണും നട്ട് നിന്നാല് നിങ്ങള് മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില് വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്പാറ വെള്ളച്ചാട്ടം
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു